Advertisment

പെരിന്തൽമണ്ണ നഗരഹൃദയത്തിൽ അഗ്നിബാധ

New Update

മണ്ണാർക്കാട്:  പെരിന്തൽമണ്ണ നഗരത്തിൽ മണ്ണാർക്കാട് റോഡിൽ കെപിഎം ഹോട്ടലിന് സമീപം നാല് നില കെട്ടിടത്തിൽ വൻ അഗ്നിബാധ. ഷാജഹാൻ ടിവി ആൻഡ് ഫ്രിഡ്ജ് ഷോറൂമിന്റെ മൂന്നാം നിലയിലാണ് തീപിടുത്തം.

Advertisment

നഷ്ടം കണക്കാക്കി വരുന്നു. ഒമ്പത് അഗ്നിശമന യൂനിറ്റുകൾ രണ്ടര മണിക്കൂർ കഠിന ശ്രമം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വൈകിട്ട് 6.15 നാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. അഗ്നിപടർന്നതോടെ കടയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങിയതിനാൽ ആർക്കും അപായം സംഭവച്ചില്ല. തീ പിടുത്തം ഉണ്ടായതോടെ ശക്തമായ കാറ്റ് വീശിയതിനാൽ തീ ആളിപ്പടർന്നു.

മൂന്നാം നിലയിൽ നിന്ന് തീ കത്തി അവശിഷ്ടങ്ങൾ താഴെക്ക് പതിച്ചത് പരിഭ്രാന്തി പടർത്തി. പോലീസ് എത്തി വാഹന ഗതാഗതം വഴി തിരിച്ചുവിട്ടു. സംഭവ‌ നടന്ന ഉടൻ പെരിന്തൽമണ്ണയിലെ അഗ്നിശമന സേന എത്തി.

തീ അണച്ച് തുടങ്ങിയതോടെ കൊണ്ടുവന്ന വെള്ളം കഴിഞ്ഞതിനാൻ വീണ്ടും വെള്ളം എത്തിക്കാൻ അൽപ നേരം വൈകിയതോടെ തീവീണ്ടും ശക്തിയാർജിച്ചു. ഇതിനിടെ മണ്ണാർക്കാട് റോഡിൽ ജനം തടിച്ച് കുടി മൊബൈലിൽ അഗ്നിബാധയുടെ ചിത്രം എടുക്കാൻ തടിച്ച് കൂടിയത് രക്ഷാപ്രവർത്തകർക്ക് അസൗകര്യം സൃഷ്ടിച്ചു.

തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാനുള്ള കഠിനശ്രമത്തിലായിരുന്നു അഗ്നി ശമനസേന. വിവരം അറിഞ്ഞ് പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി ,നിലമ്പർ, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നിന്ന് ഒമ്പത് യൂനിറ്റ് ഫയർഫോഴ്സ് സേനാ അംഗങ്ങൾ രക്ഷാ പ്രവർത്തനത്തിൻ പാഞ്ഞെത്തി.

രണ്ടര മണിക്കൂറിന് ശേഷം 8.45ന് തീ ഒരുവിധം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു.

Advertisment