Advertisment

പ്രകൃതിയോടിണങ്ങി ജീവിക്കുക: പി എം ജിയിൽ ഹരിത ഗ്രാമം ഉദ്ഘാടനം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  പി എം ജി ഹയർ സെക്കന്ററി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഹരിത ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ കൗൺസിലർ പ്രിയ വെങ്കിടേഷ് നിർവ്വഹിച്ചു.

Advertisment

publive-image

പി ടി എ പ്രസിഡന്റ് അഡ്വ.വിനോദ് കെ കയനാട്ട് അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പുസ്തക കിറ്റ് വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.രവീന്ദ്രൻ നിർവ്വഹിച്ചു. തുണി സഞ്ചി വിതരണ ഉദ്ഘാടനം പുനർജ്ജനി പ്രസിഡന്റ് സുരേഷ്,

സ്നേഹ സമ്മാന വിതരണം മാട്ടു മന്ത ലൈബ്രറി സെക്രട്ടറി വേലായുധൻ എന്നിവരും നിർവ്വഹിച്ചു.

തുടർച്ചയായി ശുചീകരണം നടത്തി റെക്കോർഡ് സൃഷ്ടിച്ച ദീപക് വർമ്മയെ ചsങ്ങിൽ പ്രിൻസിപ്പൽ എം എം ലീല ആദരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കുത്തനൂർ ,എം എസ് ദാസ് മാട്ടു മന്ത, പി ടി എ എക്സിക്യൂട്ടിവ് അംഗം റാഫി ,മുരുഗണി സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് ബീന തുടങ്ങിയവർ ആശംസകളർപ്പിച്ചു.

publive-image

പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ പ്രകൃതിയുമായി ഇണങ്ങുന്ന ജീവിതരീതി വളർത്തുന്നതിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്നും അമിതമായ പ്രകൃതി ചൂഷണം മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഉണ്ടാക്കുന്ന ആഘാതങ്ങൾ ഗൗരവമായ ജാഗ്രത അർഹിക്കുന്നതായും പ്രസംഗകർ പറഞ്ഞു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അരുൺ രാജ് എം സ്വാഗതവും വളണ്ടിയർ അമൃത നന്ദിയും പറഞ്ഞു.

Advertisment