Advertisment

പി എൻ പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് വായനാദിനം ആചരിച്ചു

New Update

ഒലവക്കോട്: സായാഹ്നത്തിന്റെ നേതൃത്വത്തിൽ പി എൻ പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് വായനാദിനം ആചരിച്ചു. ട്രസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽസായാഹ്നംമുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കഞ്ചിക്കോട് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ സുജിത്ത് മാസ്റ്റർ വായനാദിന സന്ദേശം കൈമാറി.

Advertisment

publive-image

ഓരോവര്‍ഷത്തെയും വായനാ വാരാഘോഷ പരിപാടികൾ പുതിയ അനുഭവ മായി മാറണം.വായന ഇല്ലാതായി എന്ന് പറയാനാവില്ല.വായന പല രൂപത്തിൽ വഴിമാറുകയാണുണ്ടായത്. വായനയുടെപ്രാധാന്യം തിരിച്ചറിയാന്‍, വായനയിലേക്ക് ആളുകളെ നയിക്കാന്‍, പുസ്തകങ്ങള്‍ എല്ലാവരുടെയും പ്രിയപ്പെട്ട കൂട്ടുകാരാക്കി മാറ്റേണ്ടുന്നതിന്റെ ആവശ്യകത പ്രസംഗകർ ചൂണ്ടിക്കാട്ടി.

നഗരസഭ കൗൺസിലർ വിപിൻ, മുൻ കൗൺസിലർ രാധ ശിവദാസ്, ബോബൻ മാട്ടുമത, സണ്ണി പ്ലാക്കിഴ്, മുഹമ്മദ് നിസ്താർ, ഫാറൂഖ്, കാജാഹുസൈൻ എന്നിവർ സംസാരിച്ചു.

Advertisment