Advertisment

'സൈബർ കുറ്റകൃത്യങ്ങൾ തടയൽ' പൊന്നങ്കോട് സി എസ് എം എ. എൽ. പി സ്‌കൂളിൽ ബോധവൽക്കരണ സെമിനാർ നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:   മാറ്റങ്ങൾ മാത്രമാഗ്രഹിക്കുന്ന നാം മാറ്റത്തിന്റെ അനന്തമായൊരു തുടക്കമായി സൈബറിനെ നോക്കികാണുമ്പോഴും ചതിക്കുഴികൾ വിസ്മരിക്കരുതെന്ന് പൊന്നംകോട് സി എസ് എം എ എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച സൈബർ കുറ്റകൃത്യങ്ങൾ സെമിനാറിൽ പ്രസംഗിച്ചവർ പറഞ്ഞു.

Advertisment

publive-image

കുറ്റകൃത്യങ്ങള്‍ ഏറെയും മൊബൈൽവഴിയായെന്നതാണ് പുതിയ കാലത്തിന്റെ പ്രത്യേകതയെന്ന് ക്ലാസെടുത്ത ജനമൈത്രി സിആർഒ രാജ്‌നാരായണൻ, സിപിഒ ഉല്ലാസ് കുമാർ പറഞ്ഞു. കുട്ടികളും സ്ത്രീകളും ഓണ്‍ലൈന്‍ ഉപയോഗത്തില്‍ ജാഗ്രത പാലിക്കണം.

സൈബര്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് കരുതലുണ്ടാകേണ്ട സമയം അധികരിച്ചെന്നും കുട്ടികളുടെ ബുദ്ധിയെ തകിടം മറിച്ച് സമനില തെറ്റിക്കുന്ന അനേകം ഗെയിമുകള്‍ക്കെതിരേ രക്ഷിതാക്കളും അധ്യാപകരും സുഹൃത്തുക്കളും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

publive-image

സ്ത്രീസുരക്ഷ,കുട്ടികളുടെ സുരക്ഷ,സൈബർ കുറ്റകൃത്യങ്ങൾ വിഷയങ്ങളിലാണ് സെമിനാർ സംഘടിപ്പിച്ചത്. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫിർദൗസ സെമിനാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.രാജഗോപാലൻ അധ്യക്ഷനായി.

ജനമൈത്രി പ്രസിഡന്റ് സമദ്, എച്ച്.എം.ലിസി ജോൺ, മെമ്പർ മേരിജോസഫ്,എം.ഹമീദ് ഹാജി, തോമസ് ആന്റണി, സി.കെ.അബു മാസ്റ്റർ സി.ഷംസുദ്ദീൻ, ഐസക്, ചന്ദ്രൻ, ബുസ്താനി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment