Advertisment

പൗരസമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 27ന് കരിമ്പയിൽ ഭരണഘടനാ സംരക്ഷണ റാലിയും പൊതു സമ്മേളനവും

New Update

പാലക്കാട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാതിമത രാഷ്ട്രീയ ഭേദമന്യേ ശക്തമായി പ്രതിഷേധിക്കാൻ മത നിരപേക്ഷ ജനാധിപത്യ മൂല്യങ്ങളോട് യോജിക്കുന്നവരുടെ നേതൃത്വത്തിൽ ഡിസംബർ 27ന് പകൽ 3മണി മുതൽ ഭരണ ഘടന സംരക്ഷണ റാലിസംഘടിപ്പിക്കുന്നതായി നേതാക്കൾ അറിയിച്ചു.

Advertisment

publive-image

'മതം നോക്കി ഇന്ത്യയെ വെട്ടിമുറിക്കരുത്'എന്ന പ്രമേയത്തിൽനടക്കുന്നഭരണ ഘടനാ സംരക്ഷണ റാലിശിരുവാണി ജംഗ്ഷനിൽ നിന്നും കല്ലടിക്കോട് സെന്ററിലേക്കാണ്സംഘടിപ്പിച്ചിട്ടുള്ളത്. റാലിയുടെ ഭാഗമായി പൊതു സമ്മേളനവും നടക്കും.

സമ്മേളന നടത്തിപ്പിനായി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ജയശ്രീ ടീച്ചറെ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ യൂസുഫ് പാലക്കൽ കൺവീനറുമായുള്ള കോ- ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.

രാജ്യത്തെ ക്രമസമാധാന നില പാടെ തകര്‍ന്ന സ്ഥിതിവിശേഷമാണ്. ജനജീവിതം ഭീതിതവും ദുസഹവുമായി കൊണ്ടിരിക്കുന്നു. ഭരണകൂട ഭീകരതക്കെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികളെ ഉണർത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

publive-image

വിവിധ മത-രാഷ്ട്രീയ വിശ്വാസങ്ങളുള്ളവരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും കലാ സാംസ്കാരിക പ്രവര്‍ത്തകരും വീട്ടമ്മമാരും പൊതുജനങ്ങളുംസാമുദായിക സംഘടനാ നേതാക്കളും പ്രതിഷേധ പരിപാടിയിൽ അണിനിരക്കും.

രാജ്യം മുഴുവനും ജനങ്ങൾ തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്. മതേതര ഇന്ത്യയുടെയും ഭരണഘടനയുടെയും നിലനില്പിനായി ഒരുമയോടെ ശബ്ദിക്കുന്ന മതേതര വാദികൾക്കൊപ്പം പ്രതിഷേധം ഒന്നിച്ച് നിന്ന് പ്രകടിപ്പിക്കാനായി എല്ലാ ജനാധിപത്യവിശ്വാസികളും റാലിയിൽ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യര്‍ത്ഥിച്ചു.

കല്ലടിക്കോട് എൻ.എസ് ഹാളിൽ ചേർന്ന യോഗത്തിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ സംബന്ധിച്ചു.

Advertisment