‘പ്രതീക്ഷ’ – ലഹരിയുടെ വിപത്തുകള്‍ തുറന്നു കാട്ടി സ്‌കൂളില്‍ ചിത്ര പ്രദര്‍ശനം

സമദ് കല്ലടിക്കോട്
Saturday, January 12, 2019

എടത്തനാട്ടുകര:  ലഹരിയുടെ വിപത്തുകള്‍ തുറന്നു കാട്ടിയുംലഹരിയുടെ ദൂഷ്യങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെയും യുവ തലമുറയേയും ബോധവല്‍ക്കരിച്ചും എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി സ്‌കൂളില്‍ സംഘടിപ്പിച്ച ‘പ്രതീക്ഷ’ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി.

പെരിന്തല്‍മണ്ണ കുന്നപ്പള്ളി ന്യൂ ഹോപ്പ് ഡി അഡിക്ഷന്‍ സെന്ററുമായി സഹകരിച്ചാണ് സ്‌കൂള്‍ മന്ത്രി സഭക്കു കീഴില്‍ വിദ്യാര്‍ഥികള്‍ ചിത്ര പ്രദര്‍ശനം ഒരുക്കിയത്.

ന്യൂ ഹോപ്പ് ഡി അഡിക്ഷന്‍ സെന്ററര്‍ ജീവനക്കാരനും പ്രമുഖ ചിത്രകാരനുമായ കമറുദ്ദീന്‍ ചേരിപ്പറമ്പ് വരച്ച ലഹരിയുടെ നീരാളിപ്പിടുത്തത്തിനെതിരെ ബോധവല്‍ക്കരിക്കുന്ന മുപ്പതോളം ജലച്ചായ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.

ചിത്ര പ്രദര്‍ശനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീക്ക പാറോക്കോട്ട് ഉല്‍ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.

പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍ പ്രധാനാധ്യാപിക എ. സതീ ദേവി, ചിത്രകാരന്‍ കമറുദ്ദീന്‍ ചേരിപ്പറമ്പ്, അധ്യാപകരായ പി. അബ്ദുസ്സലാം, എന്‍. അലി അക്ബര്‍ എന്നിവര്‍ പ്രസംഗിച്ചു.

×