Advertisment

കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കണം - പ്രവാസി ഫോറം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

തരൂർ:  സ്വദേശി വൽക്കരണവും സാമ്പത്തിക അസ്ഥിരതയും നാൾക്കുനാൾ ഏറിവരുന്നതു മൂലം കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം വർദ്ധിക്കുന്നു. പുനരധിവാസവും 60 വയസ്സ് കഴിഞ്ഞവർക്കും പെൻഷൻ ഉൾപ്പെടെ സർക്കാർ പുതിയ ആനുകൂല്യങ്ങളും പദ്ധതികളും പ്രഖ്യാപിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം സ്റ്റേറ്റ് സെക്രട്ടറി ബന്ന മുതുവല്ലൂർ തരൂർ മണ്ഡലം വടക്കഞ്ചേരി വ്യാപാരി ഭവനിൽ ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

Advertisment

publive-image

ജില്ലാ പ്രസി.അഷ്റഫ് മാത്ര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രതിനിധികളായ മത്തായി മാസ്റ്റർ, അജിത് കൊല്ലങ്കോട്, ചന്ദ്രൻ പുതുക്കോട് എന്നിവർ സംസാരിച്ചു.ഷുക്കൂർ മുസ്തഫ സ്വാഗതവും ബാബു തരൂർ നന്ദിയും പറഞ്ഞു.

വിവിധ ഗൾഫ് കൾച്ചറൽ ഫോറം പ്രതിനിധികളായ അബ്ദുള്ള ഹസനാർ, ബഷീർ യുസഫ്, കെ.എ.അബ്ദുസ്സലാം, സുലൈമാൻ പുലാപ്പറ്റ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് വെൽഫെയർ ഫോറം തരൂർ മണ്ഡലം കമ്മിറ്റി രൂപീകരണവും ഐ.ഡി. കാർഡുകൾ വിതരണവും നടന്നു.

Advertisment