Advertisment

പ്രവാസി ലീഗ് കോങ്ങാട് മണ്ഡലത്തിന് പുതിയ നേതൃത്വം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കോങ്ങാട് മണ്ഡലം പ്രവാസി ലീഗ് കൗൺസിൽ യോഗം നടന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.പി.മൊയ്തു ഉദ്ഘാടനം ചെയ്തു. ഹമീദ് ഹാജി ഏടായ്ക്കൽ അധ്യക്ഷനായി.മണ്ഡലത്തിന്റെ നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

Advertisment

അബ്ബാസ് കൊറ്റിയോട് (പ്രസിഡന്റ്), ജാഫർ അലി കരിമ്പ(ജനറൽ സെക്രട്ടറി), ഉമർ പഴമ്പൻ (ട്രഷറർ). ഗള്‍ഫിലെ സ്വദേശി വത്കരണവും തൊഴിൽ പ്രതിസന്ധിയും വളരെ ആശങ്കയോടയാണ് മലയാളികള്‍ വീക്ഷിക്കുന്നത്.

publive-image

രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ വിദശ നാണ്യം എത്തിക്കുന്ന പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളില്‍ അധികാരികൾ കൂടുതല്‍ ജാഗ്രത കാണിക്കണം. വിമാനക്കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുകയും വേണം.

ഗള്‍ഫ് പ്രവാസികളെ പ്രത്യേക തൊഴില്‍ സമൂഹമായി കണ്ട് ആവശ്യമായ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കണം. തിരിച്ചെത്തുന്നവര്‍ക്ക് തൊഴിലവസരങ്ങളും ജീവിത മാര്‍ഗവും ഉറപ്പാക്കണം. കൗൺസിൽ യോഗത്തിൽ സംസാരിച്ചവർഅഭിപ്രായപ്പെട്ടു.

Advertisment