Advertisment

പ്രവാസി സംഗമം റസാഖ് പാലേരി ഉൽഘാടനം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  പ്രവാസി വെൽഫെയർ ഫോറം പാലക്കാട് ജില്ലാ കൺവെൻഷൻ നാളെ നവംമ്പർ 29 ന് വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് പാലക്കാട് ടി.ബി.റോഡു് ഫൈൻ സെന്ററിൽ വെച്ച് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉൽഘാടനം നിർവ്വഹിക്കും.

പ്രവാസി സംസ്ഥാന സെക്രട്ടറി ബന്ന മുതവല്ലുർ ,പ്രവാസി സംസ്ഥാന കമ്മിറ്റി അംഗം മത്തായി മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി.നാസർ, സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ, എഫ്.ഐ. ടി. യു. ജില്ലാ പ്രസിഡന്റ് കരിം പറളി, ഹാജറ ഇബ്രാഹിം, ഫ്രട്ടേണിറ്റി സംസ്ഥാന സെക്രട്ടറി പ്രതീപ് നെന്മാറ, കെ. എസ്, ടി.എം. ജില്ലാ പ്രസിഡന്റ് സ്വലാഹുദ്ധീൻ മാസ്റ്റർ, അജിത് കൊല്ലങ്കോട് എന്നിവർ പങ്കെടുക്കും.

Advertisment