Advertisment

റോഡപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പുലാപ്പറ്റ ഹൈസ്‌കൂളിൽ മികച്ച ട്രോമ കെയര്‍ പരിശീലനം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: ട്രോമാകെയർ ജില്ലാതല ഒന്നാംഘട്ട വളണ്ടിയർ പരിശീലനം പുലാപ്പറ്റ ഹൈസ്കൂളിൽ നടന്നു. ഡിസ്ട്രിക്ട് ഫയർ ഓഫീസർ അരുൺ ഭാസ്കർ ഉദ്‌ഘാടനം ചെയ്തു .ജില്ലാ കോഡിനേറ്റർ ഷമീർ പട്ടാമ്പി അധ്യക്ഷനായി.

Advertisment

publive-image

പൊതു നിരത്തുകളിൽ വാഹനാപകടത്തിൽ പെടുന്നവരെ പ്രാഥമിക ശിശ്രുഷ നൽകി ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള പരിശീലനമാണ് നൽകുക. ഇതിന്റെ രണ്ടാംഘട്ട പരിശീലനം 14 നു ഷൊർണുർ ഫയർ സ്റ്റേഷനിൽ നടക്കും. പരിശീലനം പൂർത്തിയാക്കിയവർക്ക് യൂണിഫോമും തിരിച്ചറിയൽ കാർഡ് എന്നിവ നൽകും. 100 പേർ പരിശീലനത്തിൽ പങ്കെടുത്തു.

അധ്യാപകനായ അൻവർ, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാരി, കോങ്ങാട് എസ് ഐ സത്യൻ, ഒറ്റപ്പാലം എം വി ഐ രാജീവ് എന്നിവർ സംസാരിച്ചു.

Advertisment