Advertisment

ആവേശ തിമർപ്പിൽ പുലാപ്പറ്റയിൽ ആഘോഷമായി വിഷുവേല

New Update

പുലാപ്പറ്റ:  ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നടന്ന വിഷുവേല ആഘോഷം വർണ്ണാഭമായി. സായം സന്ധ്യക്ക് മഴവില്ലഴക് പകർന്ന് എഴുന്നള്ളിയ വേലകൾ ആസ്വാദക മനം നിറച്ചു. വർണക്കടലായി ഒഴുകിയ വേലകൾ കാഴ്ചയുടെ വസന്തം തീർത്തു.

publive-image

മേടമാസത്തിലെ കൊയ്ത്തിനു ശേഷം നടത്തപ്പെടുന്ന ആഘോഷമാണിത്.  അരിയാനിപാടം , വെട്ടകുന്ന് , ചെരപ്പറമ്പ , മണ്ടഴി , കോന്തൻകുഴി തുടങ്ങിയ ഭാഗങ്ങളിൽ നിന്നും വേലകളായി ആന , ചെണ്ട മേളം എന്നിവയും, പുലാപ്പറ്റ ഡ്രൈവേഴ്സിന്റെ ഡബിൾ കാള , മൂച്ചിതറയിൽ നിന്നും ശിങ്കാരിമേളം , കാള , കുതിര എന്നിങ്ങനെ വേലകൾ ക്ഷേത്രത്തിലെത്തി വണങ്ങി.

Advertisment