Advertisment

റബ്ബർ കൃഷി മേഖലയുടെ സുസ്ഥിരത ഉറപ്പാക്കണം: റബ്ബർ ഉത്പാദക സംഘം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: റബ്ബര്‍ വിലയിലുണ്ടായ വന്‍ തകര്‍ച്ച പരിഹരിക്കുകയും സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യണമെന്ന് കൊമ്പം റബ്ബർ ഉത്പാദക സംഘം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു .

Advertisment

publive-image

ഉല്പാദനത്തിന്റെ എല്ലാ ഭാരവും സഹിക്കുന്ന ഗ്രാമീണ മേഖലകളിലെ കര്‍ഷക കുടുംബങ്ങൾ ഇപ്പോൾ റബ്ബർ വിപണിയിലെ തകർച്ചയോടെ ദുരിതത്തിലായിരിക്കുകയാണ്. റബ്ബർ വിപണന മേഖലയിൽ സുസ്ഥിരത ഉറപ്പാക്കി കർഷകരെ സംരക്ഷിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

റബ്ബർ ബോർഡ് ഡെവലെപ്മെന്റ് ഓഫീസർ പി ഗോകുലൻ യോഗം ഉത്ഘാടനം ചെയ്തു.കെ ഹസ്സൻ അധ്യക്ഷനായി.സി ബി മധു,ജോർജ് ജോസഫ് എന്നിവർ ക്ലാസ്സെടുത്തു. ഭാരവാഹികളായി കെ ഹസ്സൻ മാസ്റ്റർ പ്രസിഡന്റ് ,കെ അബ്ദുള്ള (വൈസ് പ്രെസി )സി ടി മുഹമ്മദ് ,എൻ ഉസ്മാൻ ,പി സി മുഹമ്മദ് ,വി പി ഷണ്മുഖൻ ,പി മുഹമ്മദാലി എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തു .

Advertisment