Advertisment

റെയിൽവേ പ്ലാറ്റുഫോമിൽ നായ ശല്യം രൂക്ഷം: നടപടിയെടുക്കാതെ അധികൃതർ

New Update

നായകളുടെ കുരയും മറ്റും കേട്ട യാത്രക്കാരൻ ഭയന്ന് പിന്നോട്ട് മാറി പ്ലാറ്റ്‌ഫോമിൽ വീണു. എന്നാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പാലക്കാട് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ തീവണ്ടി കാത്തുനിൽക്കാനാവാത്ത അവസ്ഥയിലാണ് യാത്രക്കാർ. വിശ്രമ മുറിയിലും പ്ലാറ്റ്ഫോമിലും ഭക്ഷണശാലക്കു മുമ്പിലും തെരുവ്നായ്ക്കൾ വ്യാപകമായതോടെ യാത്രക്കാർ ഭീതിയിലാണ്.

publive-image

യാത്രക്കാരുടെ ബാഹുല്യമുണ്ടായിട്ടും നായകൾ ഒരു കൂസലുമില്ലാതെ ആളുകൾക്കിടയിലൂടെ തലങ്ങും വിലങ്ങും കൂട്ടമായി ഓടുന്ന കാഴ്ച സാധാരണമാണ്. സ്ത്രീകളും കുട്ടികളും പേടിച്ചരണ്ടാണ് പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നത്. ഇത്തരം പരാതികൾ ശ്രദ്ധയിൽ പെടുത്തുമ്പോൾ അധികൃതർ കേട്ട ഭാവം പോലും കാണിക്കില്ലെന്ന ആക്ഷേപവുമുണ്ട്.

Advertisment