Advertisment

സ്നേഹവും സൗഹൃദവും വിളിച്ചോതി സൗഹൃദവേദിയുടെ റമദാൻ സ്നേഹസംഗമം

New Update

പാലക്കാട്: സൗഹൃദവേദി ഫൈൻ സെൻററിൽ സംഘടിപ്പിച്ച റമദാൻ സ്നേഹ സംഗമം സ്നേഹവും സൗഹൃദവും വിളിച്ചോതുന്നതായി. സമൂഹത്തിലെ നാനാ തുറകളിൽനിനുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

Advertisment

publive-image

സൗഹാർദ്ദന്തരീക്ഷം സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ടു വരേണ്ട സന്ദർഭമാണിതെന്നും രാജ്യ നിവാസികൾക്കിടയിൽ ഐക്യവും ഒരുമയും ശക്തിപ്പെടുത്താൻ ഇത്തരം സ്നേഹ സംഗമങ്ങൾ അനിവാര്യമാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. രൂപത വികാരി ജനറൽ ഫാദർ ജോസഫ് ചിറ്റിലപ്പള്ളി സ്നേഹം സംഗമം ഉദ്ഘാടനം ചെയ്തു.

പ്രമുഖ പണ്ഡിതൻ സുലൈമാൻ അസ്ഹരി റമദാൻ സന്ദേശം നൽകി. സൗഹൃദവേദി ചെയർമാൻ പ്രൊഫസർ മഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു.

സബ് മജിസ്ട്രേറ്റ് പാലക്കാട് എം.തുഷാർ, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വിനോദ് കൈനാട്ട് , എ.ഡി.എം മെഹറലി, ചൈൽഡ് വെൽഫെയർ ചെയർമാൻ അഡ്വക്കേറ്റ് രാജേഷ് , ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് മുഹ്യുദ്ദീൻ, സെക്രട്ടറി പി.എം.ബഷീർ മാഷ്, ഫാദർ സാമുവൽ വർഗീസ്, ഡി.എം.ഒ ഡോക്ടർ റീത്ത, മുൻ എം.എൽ.എ കളത്തിൽ അബ്ദുല്ല, ഫയർഫോഴ്സ് ജില്ലാ ഓഫീസർ അരുൺ ഭാസ്കർ എഞ്ചി.എൻ.സി. ഫാറൂഖ്, അഡ്വ.ഗിരീഷ് നൊച്ചുള്ളി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ആശംസകളർപ്പിച്ചു.

ജനറൽ കൺവീനർ അഡ്വ.മാത്യു തോമസ് സ്വാഗതവും വൈസ് ചെയർമാൻ വി.എസ്.മുഹമ്മദ് കാസിം നന്ദിയും പറഞ്ഞു.

Advertisment