Advertisment

മികച്ച പരിശീലകനായുള്ള റൻഷി അബ്ദുൽ സമദിന് കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അഞ്ചാമത് ബ്ളാക്ക്ബെൽറ്റ്

New Update

മണ്ണാർക്കാട്:  കേന്ദ്ര യുവജന ക്ഷേമ മന്ത്രാലയത്തിന്റെയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെയും വേൾഡ് കരാട്ടെ ഫെഡറേഷന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അഞ്ചാമത് ബ്ളാക്ക് ബെൽറ്റ് മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി റൺഷി അബ്ദുൽസമദിന്‌.

Advertisment

publive-image

തന്നെക്കാൾ മുതിർന്നവരെയും ചെറിയവരെയും നിർദ്ദേശ ശാഠ്യത്തിന്റെ മുന്നിൽ നിർത്തി നല്ലൊരു പോരാളിയാക്കി മാറ്റുന്നിടത്താണ് സമദ് ഒരു മികച്ച പരിശീലകനാകുന്നത്. ചെന്നൈയിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കരാട്ടെ റഫറി കമ്മീഷൻ ദേശീയ ജനറൽ സെക്രട്ടറി ഷിഹാൻ അൽതാഫ് ആലം ബഹുമതി സമ്മാനിച്ചു.കഴിഞ്ഞ വർഷം ദേശീയ പ്രസിഡന്റ് ത്യാഗരാജനിൽ നിന്നും മറ്റൊരു ആദരം ഏറ്റുവാങ്ങിയിരുന്നു.

കായികബലം പുഷ്ടിപ്പെടുത്തുന്നതോടൊപ്പം മാനസിക ധൈര്യം, ഏകാഗ്രത, ആത്മവിശ്വാസം, ഉന്മേഷം എന്നിവ നൽകാൻ കരാട്ടെയ്ക്ക് കഴിയും. മറ്റുള്ളവരെ ആക്രമിക്കുകയോ ഭയപ്പെടുത്തുകയോ എന്നത്‌ കരാട്ടെയുടെ ലക്ഷ്യമല്ല. സ്വയം പ്രതിരോധിക്കാൻ പ്രാപ്തി നേടുകയെന്നതാണ്‌ ഉദ്ദേശ്യം. ഇന്ന്‌ ഏതൊരു സ്ത്രീയും കുട്ടികളുംഏതെങ്കിലുമൊരു ആയോ ധനകല അഭ്യസിച്ചിരിക്കണമെന്ന അഭിപ്രായമാണ് അബ്ദുൽ സമദിനു ള്ളത്.

ശാരീരികമായും മാനസികമായും ഏതു പ്രതിബന്ധങ്ങളേയും അതിജീവിക്കുവാനും രക്ഷപെടുന്നതിനുമുള്ള ആത്മവിശ്വാസം തന്റെ ശിഷ്യർക്ക് പകരുകയാണ് ഈ യുവ പരിശീലകൻ.നിലവിൽ പാലക്കാട് ജില്ല കരാട്ടെ അസോസിയേഷൻ ടെക്നിക്കൽ ഡയറക്ടറും കരാട്ടെ ഫോബക്ക ഷിറ്റോറിയോ കേരള ചിഫ് ഇൻസ്ട്രക്ടറുമാണ് റൻഷി അബ്ദുൽ സമദ്.

Advertisment