Advertisment

മൂലധനശക്തികളോടുള്ള ആശക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികൾ - റസാഖ് പാലേരി

New Update

പാലക്കാട്‌:  മോദി സർക്കാർ അധികാരത്തിൽ വന്നശേഷം കോർപറേറ്റ് മൂലധനശക്തികളോട് കൂടുതൽ ആശക്തിയും,പൊതു മേഘലകൾ വിറ്റഴിക്കൽ, പല ഓമനപ്പേരുകളിൽ വിളിക്കുന്ന മേക്കിങ്ങ്‌ ഇന്ത്യ പോലുള്ള പല പദ്ധതികളുടെയും ഫലമായി തൊഴിൽ ശാലകളിൽ നിന്നും തൊഴിലാളികളെ പുറം തള്ളുന്നു. തൊഴിലാളികൾ പല വിധത്തിൽ ഏറ്റവും വലിയ ഇരകളായി മാറുകയും ചെയ്യുന്നു.

Advertisment

publive-image

തൊഴിലാളികളെ അങ്ങിനെ നക്കി തുടച്ചില്ലാതാക്കാൻ കഴിയില്ല എന്ന പ്രഖ്യാപനമാണ് എഫ്.ഐ.ടി.യു. നടത്തിക്കൊണ്ടിരിക്കുന്നത് .സാധാരണക്കാരായ തൊഴിലാളികളുടെ പ്രയാസങ്ങളിൽ പുതിയൊരാവേശവും രാഷ്ട്രീയ മുന്നേറ്റവുമാണ് എഫ്.ഐ. ടി. യു.  പാലക്കാട് ജില്ലയിലെ യൂണിയനുകളുടെ ജില്ലാ കമ്മിറ്റി കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയനുകളുടെ ജില്ലാ പ്രസിഡന്റയി കരിം പറളി, ജനറൽ സെക്രട്ടറി കെ.എം.എ.അസീസ്, ട്രഷറർ റസാഖ് കരിങ്കല്ലത്താണി, വൈസ് പ്രസിഡന്റ്മാർ ചന്ദ്രൻ പുതുക്കോട് , ബാബു തരൂർ, ആസിയ. വകുപ്പ് സെക്രട്ടറിമാർ മുജീബ് അലനല്ലുർ , സുലൈമാൻ പുലാപ്പറ്റ, സക്കീർ ഒതളർ, ഗണേശ് പറളി എന്നീ ഭാരവാഹികളായി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

എഫ്.ഐ. ടി. യു.ജില്ലാ പ്രസിഡന്റ് കരിം പറളി അദ്ധ്യക്ഷത വഹിച്ചു.എൻ.എം.ഭാസ്കരൻ സ്വാഗതം പറഞ്ഞു, മുഹമ്മത് പൊന്നാനി, പി.ലുഖ്മാൻ, ബാബു തരൂർ, ചാമുണ്ണി, മണികണ്ഠൻ, ഗണേശ് പറളി, ജലാലുദ്ധീൻ, മുസ്സ കരിങ്കല്ലത്താണി, ഉസ്മാൻ ,സദഖത്ത് എന്നിവർ സംസാരിച്ചു. കെ.എം.എ.അസീസ് നന്ദി പാഞ്ഞു.

Advertisment