Advertisment

'ഒത്തൊരുമിച്ചൊരു ഭാരതം' സപ്തതി നിറവിൽ റിപ്പബ്ലിക്ക് ദിനാഘോഷം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി മാനവിക സൗഹൃദത്തിന്റെയും ദേശീയോദ്ഗ്രഥനത്തിന്റെയും സന്ദേശമുയർത്തി കോട്ടോപ്പാടം കെ.എ.എച്ച്.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഭാരതത്തിന്റെ ഭൂപടം തീര്‍ത്തു.

Advertisment

നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ.സി.സി, ജൂനിയർ റെഡ് ക്രോസ്, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് കേഡറ്റുകളൊരുക്കിയ 'ഒത്തൊരുമിച്ചൊരു ഭാരതം' ഏറെ ശ്രദ്ധേയമായി.

publive-image

ആഘോഷ പരിപാടികളോടനുബന്ധിച്ച് സംസ്ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്തല ഇന്ത്യൻ ചരിത്രക്വിസ് മത്സരവും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തി ഗാനാലാപനം, മാഗസിൻ പ്രകാശനം,ചരിത്ര സെമിനാർ തുടങ്ങിയവയും സംഘടിപ്പിച്ചു.

പ്രിൻസിപ്പാൾ പി.ജയശ്രീ ദേശീയപതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് കെ.ബാവ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ.രമണി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.മുഹമ്മദ് നാലകത്ത്,ടി.ടി.നജ്ല സ്വാലിഹ, എൻ.എസ്‌.എസ് പ്രോഗ്രാം ഓഫീസർ ബാബു ആലായൻ, എം.പി.സാദിഖ്, ഹമീദ് കൊമ്പത്ത്, പി.ഇ.സുധ,കെ.സി.ഗീത,സി.കെ.ബിന്ദു, ടി.എം.അയ്യപ്പദാസൻ,കെ.ഷമീർ,ഇ.രമണി, സ്കൂൾ ലീഡർ എൻ. നാജിയ പ്രസംഗിച്ചു.

ടി.പി.അബ്ദുൽസലീം, ജി.ദിവ്യ, കെ. എസ്.മനോജ്,ജോൺറിച്ചാർഡ്,എം.പി.ഷംജിത്ത്,കെ.പി.എം.സലീം നേതൃത്വം നൽകി.

Advertisment