Advertisment

അന്താരാഷ്ട്ര സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ റിഷാദ് അസ്‌ലം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

അലനല്ലൂർ:  ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ തായ്ലൻഡിലെ ബാങ്കോക്കിൽ ഏഷ്യ വേൾഡ് മോഡൽ യുനൈറ്റഡ് നേഷൻസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തിൽ എടത്തനാട്ടുകര യതീംഖാന പൂക്കാടഞ്ചേരി സ്വദേശിയായ റിഷാദ് അസ്‌ലം പങ്കെടുക്കും.

Advertisment

publive-image

പൂക്കാടഞ്ചേരി സ്വദേശികളായ പാണർകുഴി അയമുവിന്റെയും സുബൈദയുടെയും മകനായ റിഷാദ് അസ്‌ലം മലപ്പുറം ജാമിഅ അൽഹിന്ദിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കി നിലവിൽ കേരള നിയമസഭക്ക് കീഴിലെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രൈനിംഗിലെ വിദ്യാർത്ഥിയും വിസ്ഡം സ്റ്റുഡന്റ്സ് പാലക്കാട് ജില്ല ഭാരവാഹിയുമാണ്.

ലോകാരോഗ്യസംഘടന, യുനെസ്കോ, ഇന്റർനാഷണൽ മോണിറ്ററിഫണ്ട്, അന്താരാഷ്ട്ര തൊഴിലാളി സംഘടന, യു.എൻ.എച്ച്.സി.ആർ തുടങ്ങിയവയുടെ മേധാവികൾ, ലോക രാഷ്ട്ര നേതാക്കൾ, എന്നിവർ ലോക സമാധാന സമ്മേളനത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കും.

വിവിധ വിഷയങ്ങളിലുള്ള പേപ്പർ പ്രസന്റേഷനുകൾ, ചർച്ചകൾ, സംവാദങ്ങൾ തുടങ്ങിയവയ്ക്ക് സമ്മേളനത്തിൽ അവസരമുണ്ടാകും

Advertisment