റോഡ് സുരക്ഷ: പ്രചാരണ സന്ദേശവുമായി ക്ലബ് ഓഫ് പൾസീരിയൻസ് ബൈക്ക്റാലി

സമദ് കല്ലടിക്കോട്
Monday, February 11, 2019

പാലക്കാട്:  റോഡുകളില്‍ ജീവന്‍ പൊലിയാതിരിക്കാനും അപകടങ്ങളുണ്ടാവാതിരിക്കാനും സുരക്ഷിതമായി വാഹനമോടിക്കൂയെന്ന സന്ദേശവുമായി കല്ലടിക്കോട്പോലീസിന്റെ ബൈക്ക്‌റാലി. റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി തച്ചമ്പാറ ജംഗ്ഷൻ മുതൽ കല്ലടിക്കോട് ടി.ബി വരെയാണ് സുരക്ഷാവാക്യങ്ങൾ വിളംബരംചെയ്ത് റാലി നടത്തിയത്.

ക്ലബ് ഓഫ് പൾസീരിയൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബൈക്ക് റാലിയിൽ പോലീസ് ഉദ്യോഗസ്ഥരും ക്ലബ്ബ്പ്രവർത്തകരും അണിനിരന്നു.കല്ലടിക്കോട് അഡീഷണൽ എസ്.ഐ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

എത്ര ശ്രദ്ധയോടെ വാഹനം ഓടിച്ചാലും ഒരു സെക്കന്‍ഡ് നേരത്തെ അശ്രദ്ധ നമ്മുടെയും ഒപ്പം നിരത്തിലുള്ള മറ്റുള്ളവരുടെയും വിലപ്പെട്ട ജീവൻ അപഹരിച്ചേക്കും. ഓരോ യാത്രയിലും നിങ്ങളെ കാത്ത് വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട് എന്ന തിരിച്ചറിവോടെ വേണം സുരക്ഷാനിയമങ്ങൾ പാലിക്കാൻ, റാലി വിളംബരം ചെയ്തു.

ക്ലബ് ഓഫ് പൾസീരിയൻസ് പ്രതിനിധി ശരത്, സ്റ്റേഷൻ പിആർഒ പ്രമോദ്, ജനമൈത്രി സിആർഒ രാജ്നാരായണൻ, സിപിഒ പത്മരാജ്, സുരേഷ്, സ്റ്റൈലേഷ് കൃഷ്ണ, ബാബുരാജ്, സിബിമാത്യു, ഹരിദാസ്, ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.  ജനമൈത്രിപ്രസിഡന്റ് സമദ് സ്വാഗതവും ജനമൈത്രി സുരക്ഷ സമിതി അംഗം പ്രമോദ് പാറക്കാൽ നന്ദിയും പറഞ്ഞു

×