Advertisment

റോഡു നവീകരണ പ്രവൃത്തികൾ നിയന്ത്രണം വിട്ട നിലയിൽ. ഒരിടത്തും മുഴുവനാക്കാതെ ചെളിക്കുളമായി ദേശീയപാത

New Update

മുണ്ടൂർ: വ്യാപാരികൾക്ക് നഷ്ടവും യാത്രക്കാർക്ക് ദുരിതവും സമ്മാനിച്ചാണ് പാലക്കാട്-കോഴിക്കോട് ദേശീയ പാതയിലെ റോഡ് വികസന പ്രവൃത്തികൾ. മഴ പെയ്തതോടെ കല്ലടിക്കോട്, വേലിക്കാട്, മൈലമ്പുള്ളി പ്രദേശങ്ങളിൽ റോഡിനിരുവശവുംചെളിക്കുണ്ടുകളായി മാറിയിരിക്കുകയാണ്.

Advertisment

publive-image

റോഡു പണി ഒരിടത്ത്തുടങ്ങും. പിന്നെ അതു പൂർത്തിയാക്കാതെ മറ്റൊരിടത്ത് തുടങ്ങി പാതിവഴിയിൽ നിർത്തും. ഇതാണ് ഇപ്പോഴത്തെ ദേശീയപാത വികസനം. മഴയെത്തും മുമ്പേ ഇതിനൊന്നും ഒരു തീരുമാനവുമുണ്ടായില്ല.

മഴ പെയ്ത്റോഡിൽ വെള്ളവും മണ്ണും പരന്നതോടെ നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ദുരിതമായി. രാത്രിയും പകലും ഒന്നുപോലെ ഭാരവാഹനങ്ങൾ ഉൾപ്പെടെ സർവീസ് നടത്തുന്ന റോഡിൽ യാത്ര വളരെ ക്ലേശകരമാണ്. നിർമാണം നടക്കുന്ന കലുങ്കുകൾക്ക് ചേർന്നെല്ലാം, കല്ലുംമണ്ണും മുറിച്ചിട്ടമരങ്ങളും തടസ്സമായി കിടക്കുന്നു. ഇതിനു പുറമെ പൊട്ടിപൊളിഞ്ഞ റോഡും ഗതാഗത കുരുക്കും ആയതോടെ വാഹനാപകടങ്ങളും പതിവായി.

publive-image

നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നത് വീടുകളുടെ മുകളിലും ആളുകളുടെ നേർക്കുമാണ്. കോടികൾ മുടക്കി നിർമിക്കുന്ന നവീകരണ പ്രവൃത്തികളിൽ ആസൂത്രണ പിഴവ് ചെറുതല്ല.

ഒരുപാട് ദിവസങ്ങളായി പാത നിർമാണം മുടങ്ങിയിരിക്കുകയായിരുന്നു. ഇപ്പോൾ ചിലയിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. പക്ഷേ കനത്ത മഴയിൽ ഇവരിത് എന്തു ചെയ്യാനാണാവോ ഭാവം? മാസങ്ങൾക്ക് മുമ്പ്കലുങ്ക് നിർമാണം ആരംഭിച്ചത് മുതൽ തുടങ്ങിയതാണ് മണ്ണാർക്കാട്-പാലക്കാട് റൂട്ടിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്.

Advertisment