Advertisment

റോട്ടറി ക്ലബ്ബിന് പുതിയ നേതൃത്വം. ഭാരവാഹികൾ സ്ഥാനമേറ്റു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കരിമ്പ: റോട്ടറി ക്ലബ്ബ് പ്രസിഡന്റായി സൈജു എബ്രഹാമും സെക്രട്ടറിയായി പി.രവിയും തുഷാർ വി.കെ ട്രഷററായും ചുമതലയേറ്റു. പ്രമുഖ എഴുത്തുകാരൻ എൻ.എസ്.മാധവൻ മുഖ്യാതിഥി ആയിരുന്നു. റോട്ടറി അസിസ്റ്റന്റ് ഗവർണർ ഡോക്ടർ അച്യുതൻ കുട്ടി, ജി ജി ആർ ജൂഗേഷ് എന്നിവർ പ്രസംഗിച്ചു.

publive-image

ജനക്ഷേമത്തിനും സാമൂഹ്യ വികസനത്തിനുവേണ്ടിയും കൂടുതൽ പ്രയോജനകരമായ ആശയങ്ങൾ നടപ്പാക്കും. ജനകീയ പങ്കാളിത്തത്തോടെയുള്ള നടത്തിപ്പിലൂടെ കാര്യക്ഷമമായി മുന്നോട്ടുപോകാൻ ശ്രമിക്കുമെന്നും പുതിയ നേതൃത്വം അറിയിച്ചു. പുതിയ കാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് ലളിതവും സൗഹാർദ്ധപരവുമായ കർമപദ്ധതികൾ പ്രാവർത്തികമാക്കാനാണ് തീരുമാനം.

Advertisment