Advertisment

വിവരാവകാശ പ്രവർത്തകരെ അക്രമിച്ചവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം - ആർടിഐ കേരള ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി

New Update

പാലക്കാട്:  ആർ ടി ഐ കേരള ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പദ്മൻ കോവൂരിന് നേരെയുള്ള ആക്രമണത്തിലും സംസ്ഥാന സമിതി അംഗം മഹേഷിനെ എതിരെ നടന്ന ആക്രമണത്തിലും ആർടിഐ കേരള ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

Advertisment

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തയ്യാറാവണമെന്നും ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. ഒലവക്കോട് ജില്ലാകമ്മിറ്റി ഓഫീസിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദാലി അധ്യക്ഷത വഹിച്ചു.

publive-image

ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി എടൂർ ജില്ലാ ജനറൽ സെക്രട്ടറി എ കാജാ ഹുസൈൻ പ്രസംഗിച്ചു.

പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്ത്വം നിലനിർത്തുന്നതിനും അഴിമതി നിർമ്മാർജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബർ 12 മുതലാണ് പ്രാബല്യത്തിൽ വന്നത്.

14 വർഷത്തിനിടെ എൺപതിലധികം വിവരാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വിവരം നാം മനസ്സിലാക്കണം. ജനാധിപത്യ വിരോധികളെ ഈ നിയമം അലോസരപ്പെടുത്തുന്നുണ്ട്. വിവരാവകാശത്തിന് വിഘാതമുണ്ടാകാൻ പാടില്ല.

ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് റാഷിദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉമ്മർഫാറൂഖ്, ആഷിക് ഒലവക്കോട് എന്നിവർ സംസാരിച്ചു.

Advertisment