റബ്ബർ പ്രോസസിങ് യൂണിറ്റ് തുടങ്ങി. മണ്ണാർക്കാട് ഡപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ വിജയൻ ഉദ്‌ഘാടനം ചെയ്‌തു

സമദ് കല്ലടിക്കോട്
Thursday, December 6, 2018

പുലാപ്പറ്റ:  കുളക്കാട്ടുകുർശ്ശി റബ്ബർ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ക്വളിറ്റി റബ്ബർ പ്രോസസിങ് യൂണിറ്റ് മണ്ണാർക്കാട് ഡപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സി .എസ് .ഹരിദാസൻ അധ്യക്ഷനായി .

റബ്ബർ കർഷകർ ചേർന്ന് നടത്തുന്ന ഈ സംരംഭത്തിൽ കർഷകരിൽ നിന്നും ലാക്ടോസ് ശേഖരിച്ചു ഗ്രേഡ് ഷീറ്റാക്കി നൽകുന്നതാണ് പദ്ധതി . കർഷക ശ്രീ അവാർഡ് ജേതാവ് സ്വപ്‌ന ജെയിംസ് , ജോസ് പുതറമണ്ണിൽ, അനുപ് , പ്രഭാകരൻ , ഗോപാലൻ , ശിവദാസ് ഗുപതൻ ,രാഘവൻ നായർ , ഗംഗാധരൻ , ചിത്രൻ തുടങ്ങിയവർ സംസാരിച്ചു.

×