Advertisment

ശബരിമല: ആചാരങ്ങളെ സംരക്ഷിക്കുക. തെരുവുകളിൽ ശരണ മന്ത്രഘോഷം

New Update

കല്ലടിക്കോട്:  ശബരിമല വിഷയത്തിൽ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി ഭക്തർക്ക് എതിരാണ് എന്നറിയിച്ചു കൊണ്ട്, സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന സർക്കാറുകള്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും അയ്യപ്പഭക്തസംഘം ദേശീയ പാത കല്ലടിക്കോട് ദീപ ജംഗ്ഷനിൽ ധർണ്ണ നടത്തി.

Advertisment

publive-image

ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് അയ്യപ്പഭക്തർ സ്ത്രീ, പുരുഷ ഭേദമന്യേ പങ്കെടുത്തു. ജനത്തിനു ബുദ്ധിമുട്ടുണ്ടാക്കാതെ ദേശീയപാതയുടെ ഒരു വശം മാത്രം ഉപരോധിച്ച് സമാധാനപരമായി ശരണ മന്ത്രങ്ങളുമായിട്ടായിരുന്നു ധർണ്ണ നടന്നത്.

ഗുരുസ്വാമി ചാമി ആശാൻ ഉദ്ഘാടനം ചെയ്തു. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധ സ്വരങ്ങളാണ് എവിടെയും. കോടതി വിധി ഉണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതവും പ്രയോഗിക ബുദ്ധിമുട്ടുകളും പരിശോധിക്കേണ്ടതുണ്ട്. ശബരിമലയില്‍ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണമെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.

പ്രമോദ് പനയംമ്പാടം അധ്യക്ഷനായി. ഗുരുസ്വാമി ശിവൻ , കുമാരസ്വാമി ,എൻ ടി യു താലൂക് പ്രസിഡൻറ് സുനിൽ , ക്രൈസ്തവ സഭ പ്രതിനിധി രാജു കാട്ടുമറ്റം, ശിവൻ പറക്കാട് തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് 6 മണിക്ക് ഇടക്കുർശ്ശി മുതൽ കല്ലടിക്കോട് ടി.ബി വരെ ശരണ മന്ത്രങ്ങളുമായി പ്രകടനവും നടന്നു.

Advertisment