Advertisment

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണം - പ്രവാസി വെൽഫെയർ ഫോറം

New Update

പാലക്കാട്:  ആന്തൂർ നഗരസഭാ പരിധിയില്‍ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനുള്ള ഇടതു സര്‍ക്കാര്‍ നീക്കം പ്രതിഷേധാർഹമാണ്.

Advertisment

സംഭവം വിവാദമായതിന് ശേഷമാണ് സര്‍ക്കാറിന്റെ നാമമാത്രമായ ഇടപെടലുണ്ടായതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രവാസി വെൽഫെയർ ഫോറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

publive-image

സാജന്റെ ആത്മഹത്യയുടെ യഥാർത്ഥ ഉത്തരവാദി നഗരസഭ ഭരണം കൈയാളുന്ന സി.പി.എം തന്നെയാണ്. പ്ലാനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രവാസിയായ സാജന്‍ പാറയിലിന് കെട്ടിട നിര്‍മ്മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് എന്‍ജിനിയര്‍ ഫയലില്‍ എഴുതിയത്.

എന്നാല്‍ പതിനഞ്ച് തടസങ്ങളാണ് സെക്രട്ടറി എഴുതിയത്. അനുമതി നിഷേധിക്കാന്‍ ഇത് മനപൂര്‍വം ചെയ്തതാണ്. പ്രവാസികളെയും പൊതുജനങ്ങളെയും വഞ്ചിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ പൊതു സമൂഹം പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് അഷ്റഫ് മാട്ടര അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അബ്ദുഷുക്കൂർ വടക്കഞ്ചേരി, ട്രഷറർ മുഈനുദ്ദീൻ വല്ലപ്പുഴ, വൈസ് പ്രസിഡണ്ട് കെ.എ.സലാം, അസി.സെക്രട്ടറി മോഹൻദാസ് പറളി എന്നിവർ സംസാരിച്ചു

Advertisment