Advertisment

കേരളത്തിന് കരുത്തേകാൻ കോട്ടോപ്പാടത്തിന്റെ സൻജിദ്

New Update

മണ്ണാർക്കാട്:  കോട്ടോപ്പാടത്തുകാരുടെ കാൽപന്ത് ആവേശം ദേശീയ തലത്തിലേക്ക്.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിന്റെ അഭിമാനമായി പ്ലസ് ടു കോമേഴ്സ് വിദ്യാർത്ഥി സൻജിദിന് അണ്ടർ 19 ദേശീയ ടീമിലേക്ക് പ്രവേശനം.

Advertisment

publive-image

അലനല്ലൂർ പനക്കത്തോടൻ അബ്ദുൽമജീദിന്റെയും റജീനയുടെയും മകനായ പി.സൻജിദിനാണ് 23 ന് അന്തമാനിലെ പോർട്ട്ബ്ലെയറിൽ നടക്കുന്ന 65-ാമത് നാഷണൽ സ്കൂൾ ഗെയിംസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ബൂട്ടണിയാൻ അവസരം ലഭിച്ചത്.

സെന്റർ ഫോർവേഡായാണ് സൻജിദ് കളിക്കളത്തിലിറങ്ങുന്നത്.സ്കൂൾ ഗെയിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകർ. ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൻജിദിനെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.പ്രിൻസിപ്പാൾ പി.ജയശ്രീ അധ്യക്ഷയായി.

കെ.സജ്ല,കെ.ഉണ്ണിഅവറ,എം.പി.സാദിഖ്, എം.പി.ഷംജിത്ത്, കെ.പി.നൗഫൽ,ടി.എം.അയ്യപ്പദാസൻ, പി.ഇ.സുധ,സ്കൂൾ ലീഡർ മുഹമ്മദ് സിനാൻ പ്രസംഗിച്ചു.

Advertisment