Advertisment

ഗോത്ര കലാമേള 'സർഗോത്സവം': സംസ്ഥാനതലത്തിൽ അട്ടപ്പാടി എം ആർ എസിന് മികച്ച വിജയം

New Update

ട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കോഴിക്കോട് നടന്ന സംസ്ഥാനതല സർഗോത്സവത്തിൽ അട്ടപ്പാടി എം ആർ എസ് സ്കൂളിന് മികച്ച വിജയം. നാടോടി നൃത്തം, നാടകം, സംഘനൃത്തം, സംഘഗാനം എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങളുംപങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും എ ഗ്രേഡും ലഭിച്ചു.

Advertisment

publive-image

സ്കൂളിലെ ജോഗ്രഫി അധ്യാപകൻ വിജേഷുംഭാര്യ അതുല്യയുമായിരുന്നു പരിശീലകർ.ഗോത്ര വിഭാഗത്തിലെ420 കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്കൂളാണ്അട്ടപ്പാടി എം ആർ എസ്.പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള 20 മോഡൽ റെസിഡൻഷ്യൽസ്കൂളിൽനിന്ന്‌ 114 പ്രീമെട്രിക് ഹോസ്റ്റലിൽനിന്നുമെത്തിയ 1500-ലധികം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുംമേളയിൽ പങ്കെടുത്തു.

publive-image

<കോഴിക്കോട് നടന്ന സംസ്ഥാനതല സർഗോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ അട്ടപ്പാടി എം ആർ എസിലെ ശ്യാമിനി എസ്.>

വയനാട്, അട്ടപ്പാടി, ഇടുക്കി തുടങ്ങിയ മേഖലകളിൽനിന്നും മറ്റു ജില്ലകളിൽനിന്നുമുള്ള വിദ്യാർഥികളും മേളയ്‌ക്ക് എത്തിയിരുന്നു. ആദിവാസികളുടെ പരമ്പരാഗത കലളാണ് സര്‍ഗോത്സവത്തില്‍ അരങ്ങിലെത്തിയത്.

സർഗോത്സവത്തിൽ ജില്ലക്ക് അഭിമാന നേട്ടം നേടിക്കൊടുത്തകുട്ടികളെപ്രധാനാധ്യാപകൻ പ്രസാദ്,സീനിയർ സൂപ്രണ്ട് ജോർജ് മാളിയേക്കൽ, മാനേജർ കന്തസ്വാമി തുടങ്ങിയവർഅനുമോദിച്ചു.

Advertisment