Advertisment

പാലക്കാടിന്റെ കലാ കായിക ശാസ്ത്ര പ്രതിഭകൾക്ക് ആദരം ജനുവരി 7 ന്: സംഘാടക സമിതി രൂപീകരിച്ചു

New Update

പാലക്കാട്:  ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം,ശാസ്ത്രോത്സവം,കായിക മേള എന്നിവയിൽ പാലക്കാടിനെ ഒന്നാമതെത്തിക്കുന്നതിൽ പങ്കാളികളായ വിദ്യാർത്ഥി പ്രതിഭകളേയും സംഘാടകരേയും ജനുവരി ഏഴിന് ജില്ലാ പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ കോട്ടമൈതാനത്ത് ഒരുക്കുന്ന വിപുലമായ ചടങ്ങിൽ ആദരിക്കും.

Advertisment

പരിപാടിയുടെ വിജയപ്രദമായ നടത്തിപ്പിന് സംഘാടകസമിതി രൂപീകരിച്ചു.യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബിനുമോൾ

അധ്യക്ഷയായി.

വിദ്യാഭ്യാസ ഉപഡയറക്ടർ പി.കൃഷ്ണൻ,ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ.ഉണ്ണികൃഷ്ണൻ,ക്യു. ഐ.പി അധ്യാപക സംഘടനാ പ്രതിനിധികളായ എം.എ. അരുൺകുമാർ, കെ.ഭാസ്കരൻ, ഹമീദ് കൊമ്പത്ത്, എ.ജെ.ശ്രീനി,എം.എൻ.വിനോദ്, എം.ആർ.മഹേഷ്കുമാർ,വി.സുകുമാരൻ, ഷാജി.എസ് തെക്കേതിൽ,സതീഷ് മോൻ,സി.എച്ച്. സുൽഫിക്കറലി, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസർ എം. ജയരാജൻ,മേളകളുടെ സൂപ്രണ്ട് പി.തങ്കപ്പൻ, കലോത്സവം പ്രോഗ്രാം കൺവീനർ എം.കൃഷ്ണദാസ്, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ വി.പി.ശശികുമാർ, ആർ.ശാന്തകുമാരൻ, ശശിധരൻ, ജോബി പ്രസംഗിച്ചു.

ജില്ലയിലെ മന്ത്രിമാർ, എം.പിമാർ,എം.എൽ.എമാർ (രക്ഷാധികാരികൾ), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ശാന്തകുമാരി(ചെയർമാൻ), നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ (വൈസ്ചെയർമാൻ), ഡി.ഡി.ഇ പി. കൃഷ്ണൻ (ജനറൽ കൺവീനർ), ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുബ്രഹ്മണ്യൻ (ട്രഷറർ)എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ.

ചരിത്രത്തിലാദ്യമായാണ് സംസ്ഥാനതല കലോത്സവം, കായികമേള,ശാസ്ത്രോത്സവം എന്നീ മൂന്നു മേളകളിലും ഒരു ജില്ലക്ക് കിരീടം ലഭിച്ചത്.എഴുപതിൽപരം വിദ്യാലയങ്ങളിലെ ആയിരത്തോളം വിദ്യാർത്ഥി പ്രതിഭകളെയാണ് ചടങ്ങിൽ ആദരിക്കുന്നത്.

പാലക്കാടിന്റെ കലാ കായിക ശാസ്ത്ര പ്രതിഭകൾക്ക് ആദരം: 

പേര് ക്ഷണിച്ചു

പാലക്കാട്:സംസ്ഥാന സ്കൂൾ കലോത്സവം,കായിക മേള, ശാസ്ത്രോത്സവം എന്നിവയിൽ ജേതാക്കളായ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നതിനായി ജനുവരി 7 ന് കോട്ടമൈതാനത്ത്' സംഘടിപ്പിക്കുന്ന ചടങ്ങിന് ഉചിതമായ

പേര് കണ്ടെത്തുന്നതിന് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും അനുയോജ്യമായ നിര്‍ദേശങ്ങള്‍ മത്സരാടിസ്ഥാനത്തിൽ ക്ഷണിച്ചു.

തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്നവർക്ക് സമ്മാനം നൽകും. നിർദേശങ്ങൾ ddepkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 9447897654 നമ്പറിലോ നൽകണം.

Advertisment