Advertisment

സ്‌കൂളിന് ലാപ്ടോപ്പുകളും പ്രൊജക്ടറും സമ്മാനിച്ചു

New Update

പാലക്കാട്:  തണ്ണീർ പന്തൽ എ.എം.എസ് ബി സ്കൂൾ കിണാശ്ശേരിക്ക് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച ലാപ്ടോപ്പുകളുടേയും പ്രൊജക്ടറിന്റെയും ഉദ്ഘാടനം എം.പി എം.ബി.രാജേഷ് നിർവ്വഹിച്ചു.

Advertisment

publive-image

കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ.വേണുഗോപാൽ അധ്യക്ഷനായി. ഹൈടെക് വിദ്യാലയങ്ങള്‍ എന്ന സങ്കല്പത്തിന്റെ ഒരു ഭാഗമാണ് ഭൗതിക സൗകര്യവും ഡിജിറ്റല്‍ പശ്ചാത്തലമൊരുക്കലും. നിലവിലുള്ള പഠന‐പഠിപ്പിക്കല്‍ പ്രക്രിയകളെ സാങ്കേതിക സംവിധാനങ്ങള്‍ പരിപോഷിപ്പിക്കാനുള്ള സമഗ്രമായ ഇടപെടലാണിത്.

കേരളത്തിൽ സവിശേഷമായ ഈ ബദല്‍ വിദ്യാഭാസം പ്രസക്തമാകുന്നതായി പ്രസംഗകർ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഹക്കീംതോട്ടം, ജയൻമമ്പറം, ദിലീപ് ,മാനേജർ സുകുമാരൻ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക മഞ്ജുള സ്വാഗതവും. എൻ.ഷീല നന്ദിയും പറഞ്ഞു.

Advertisment