Advertisment

ജനകീയ പങ്കാളിത്തത്തോടെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്ഥാപക ദിനാഘോഷം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:  എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂൾ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റ് സംഘടിപ്പിച്ച സ്കനട്ട്സ് ആന്റ് ഗൈഡ്സ് സ്ഥാപക ദിനാഘോഷം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Advertisment

publive-image

ലോകത്തെ ഏറ്റവും വലിയ യൂണിഫോം പ്രസ്ഥാനമായ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ചെറുപ്പക്കാർക്കുള്ള സന്നദ്ധ പ്രസ്ഥാനമാണ്. യുവാക്കളുടെ മാനസികവും , ശാരീരികവും, ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തമാക്കുകയാണ് പ്രസ്ഥാനത്തിന്റെ പ്രധാനം ലക്ഷ്യം.

ലോകത്ത് നൂറ്റി അമ്പതിൽ പരം രാജ്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. നവംബർ 7സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപക ദിനമായി ആചരിക്കുന്നു.

സകൂൾ മൈതാനത്ത് സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷം പി.ടി.എ. പ്രസിഡണ്ട് ഒ.ഫിറോസ് ഉദ്ഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം മുഖ്യാതിഥിയായിരുന്നു.

publive-image

പി.ടി.എ വൈസ് പ്രസിഡണ്ട് അക്ബറലി പാറോക്കോട്ട്, പി.ടി.എ അംഗങ്ങളായ സുബൈർ പാറക്കോട്ട്, സക്കീർ നാലുകണ്ടം, മഠത്തൊടി അലി, പി.പി.സീനത്ത്, പ്രിൻസിപ്പാൾ സഹീദ.ഐ, പ്രധാനാധ്യാപകൻ അബ്ദുന്നാസർ.എൻ, സ്കൂൾ വികസന സമിതി അംഗങ്ങളായ നാരായണൻകുട്ടി, റാബിയ സ്കൗട്ട് മാസ്റ്റർമാരായ ഒ.മുഹമ്മദ് അൻവർ, കെ.ടി. സിദ്ധീഖ്, ഗൈഡ് ക്യാപ്റ്റൻ നൗഷിദ.സി എന്നിവർ സംസാരിച്ചു.

സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ചരിത്രങ്ങളെ അവലംബമാക്കി യൂണിറ്റ് തയ്യാറാക്കിയ എക്സിബിഷൻ, സ്കൗട്ട് ഡിസ്പ്ലേ എന്നിവ സംഘടിപ്പിച്ചു.

ദിനാഘോഷങ്ങൾക്ക് ട്രൂപ്പ് ലീഡർ ആസിം സാനു, കമ്പനി ലീഡർ ഫാത്തിമ ഫാരിസ, പട്രോൾ ലീഡർമാരായ റംഷി റഹ്മാൻ, പി.പി അഫ്റ,അഹ്മദ് ഹനീൻ, ഹർഷദ് ഹാരിസ്ഥ് എന്നിവർ നേതൃത്വം നൽകി.

Advertisment