Advertisment

'വിദ്യാർത്ഥിയും സമൂഹവും' ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

New Update

അലനല്ലൂർ:  വിദ്യാർത്ഥിയും സമൂഹവും എന്ന വിഷയത്തിൽ ജനമൈത്രി പോലീസ് സമിതിയും അലനല്ലൂർ ഡീൽ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി. നാട്ടുകൽ സബ് ഇൻസ്‌പെക്ടർ ജയപ്രസാദ് സെമിനാർ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ജനമൈത്രി പോലീസ് സമിതി ജില്ല കോഡിനേഷൻ മെമ്പർ സിദ്ദിഖ് മച്ചിങ്ങൽ അധ്യക്ഷനായി. സ്പെഷ്യൽ ബ്രാഞ്ച് സി ഐ ഡി എ എസ് ഐ അബ്ദുൽനജീബ്, ജനമൈത്രി നാട്ടുകൽ സിആർഒ ഫസൽ റഹ്‌മാൻ എന്നിവർ ക്ലാസ് നയിച്ചു.

വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളോടും, സമൂഹത്തോടും, രക്ഷിതാക്കൾക്ക് വിദ്യാർത്ഥികളോടും ഉള്ള ധാർമ്മികതയും ചുമതലയും എന്തെന്ന് വ്യക്തമാക്കുന്നതിനായിരുന്നു ബോധവൽക്കരണ ക്‌ളാസ്. ഇന്നത്തെ വിദ്യാർത്ഥികൾക്ക് ധാർമ്മിക മൂല്യബോധവും സാമൂഹ്യ ഉത്തരവാദിത്തവും ഉണ്ടായിരിക്കേണ്ടതിന്റെ പ്രസക്തി നാം തിരിച്ചറിയേണ്ടതുണ്ട്. കാരണം ഈ രാജ്യത്തെ നാളെ നയിക്കേണ്ടത് ഇവരാണല്ലോ.

കുടുംബങ്ങളിലും, വിദ്യാലയങ്ങളിലും നിന്ന് കുട്ടികൾക്ക് നല്ല ശിക്ഷണവും, മൂല്യങ്ങളും ലഭിക്കാതെ പോകുന്നത്കൊണ്ടാണ് അതിക്രമങ്ങൾ ഉണ്ടായിക്കൊ ണ്ടിരിക്കുന്നതും സാമൂഹ്യചുമതലാബോധം കുറയുന്നതും.

ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് തച്ചംമ്പറ്റ, ജനമൈത്രി നാട്ടുകൽ സമിതി പ്രസിഡന്റ് ഇണ്ണി തച്ചംമ്പറ്റ,പ്രോഗ്രാം കൺവീനർഷഫീക് കാട്ടുകുളം,സെക്രട്ടറി സമദ്,ശറഫുദ്ധീൻ കെ.വി,സിദ്ദിഖ് കൊമ്പങ്കല്ല്,റഷീദ് കെ.കെ തുടങ്ങിയവർ പ്രസംഗിച്ചു. ഡീൽ അക്കാദമി പ്രിൻസിപ്പൾ വിഷ്ണുദാസ് സ്വാഗതവും,അമീറലി നന്ദിയും പറഞ്ഞു.

Advertisment