Advertisment

പാലക്കാട് അവയവദാനത്തിന്റെ മഹത്വം സമൂഹത്തെ ബോധ്യപ്പെടുത്താൻ സെമിനാറും ചർച്ചയും നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ലോക അവയവദാന ദിനത്തോടനുബന്ധിച്ച് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പാലക്കാട് ജില്ലാ ഘടകം, പാലക്കാട് മോയൻ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും ആർട്ട്- എഫ്യൂഷൻസ് ഗ്ളോബലും സംയുക്തമായി അവയവദാന സെമിനാർ നടത്തി.

Advertisment

publive-image

പ്രശസ്ത മന:ശാസ്ത്രജ്ഞനും കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ രക്ഷാധികാരിയും ആയ ഡോ. രഘുനാഥ് പാറയ്ക്കൽ സെമിനാർ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ പി. അനിൽ അധ്യക്ഷത വഹിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജില്ലാ കോഡിനേറ്റർ എൻ. ജി. ജ്വോൺസ്സൺ സെമിനാർ നയിച്ചു.

കവയിത്രി ലില്ലി വാഴയിൽ സ്വന്തം കവിത "അഴൽ" ചൊല്ലി പ്രളയം കവർന്നെടുത്ത ആത്മാക്കൾക്ക് വേണ്ടി പ്രത്യേക ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടാണ് സെമിനാർ ആരംഭിച്ചത്.

publive-image

എൻ .എസ് .എസ് പ്രോഗ്രാം ഓഫീസർമാരായ യമുന മുകുന്ദൻ, ബീന. എം അദ്ധ്യാപകരായ സജിത. റ്റി.സി, പ്രമോദ് എം.കെ തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു.  സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സിന് വേണ്ടി സംഘടിപ്പിച്ച സെമിനാറിൽ നൂറോളം വളണ്ടിയേഴ്സ് പങ്കെടുത്തു.

Advertisment