Advertisment

ആധുനിക കാലഘട്ടത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം. ലോക മാനസികാരോഗ്യ ദിനാചരണം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: മനസ്സിന്റെ വേദനകൾക്ക് ചികിത്സ അനിവാര്യമാണെന്നും ആരോഗ്യത്തിന്റെ നിർവചനങ്ങളിൽനിന്ന് മനസ്സും മാനസികാരോഗ്യവും മാറ്റിനിർത്താൻ പാടില്ലെന്നും ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട്ട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ചവർ പറഞ്ഞു.

Advertisment

publive-image

മനോമിത്ര സൈക്യാട്രിക് കെയർ ആന്റ് കൗൺസലിംഗ് സെന്റർ, കേരള കൗമുദി, എസ് എൻ ഡി പി യൂണിയൻ, കെസിടിടിയു പാലക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് 'മനസ്സേ കരയരുത്' മാനസികാരോഗ്യ സെമിനാർ ഹോട്ടൽ ഗസാലയിൽ സംഘടിപ്പിച്ചത്. പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു.

കെ.ആർ.ഗോപിനാഥ്‌ അധ്യക്ഷനായി. പത്ര പ്രവർത്തകൻ കെ.എൻ.സുരേഷ് കുമാർ,മനഃശാസ്ത്രജ്ഞരായആർ.പാർത്ഥസാരഥി, ഡോ.പ്രേമദാസൻ സി.ഡി, യു.പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. മനസ്സിന്റെ അപാര ശക്തിയെ നാം തിരിച്ചറിയണം. മനുഷ്യ മനസ്സ് അത്ഭുതകരമായ പ്രതിഭാസമാണ്. മനുഷ്യമനസ്സിന്റെ സർഗാത്മകമായ കഴിവുകൾ മാത്രമല്ല , ശാരീരികമായ മികവുകൾ പോലും വ്യക്തിയുടെ മനോനിലയെ ആശ്രയിച്ചാണിരിക്കുന്നത്.

publive-image

നിത്യജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന ഓരോ പ്രശ്നവുംഒരു മാറ്റത്തിനു സമയമായിഎന്നു നമ്മളെ ഓർമിപ്പിക്കുകയാണ്. ജീവിത സംഘര്ഷങ്ങളും സങ്കീർണതകളും മനസ്സിന് ആഘാതമേൽപ്പിക്കുന്നതായും പ്രസംഗകർ പറഞ്ഞു. പാലക്കാട് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ്ആർ. ഭാസ്‌ക്കരൻ സ്വാഗതവും കെ സി ടി ടി യു ജില്ലാ സെക്രട്ടറിബേബി ടീച്ചർ നന്ദിയും പറഞ്ഞു.

Advertisment