Advertisment

പൗരാവകാശം ജന്മാവകാശം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അധ്യാപകരും ജീവനക്കാരും പ്രതിഷേധ റാലി നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  പൗരാവകാശം ജന്മാവകാശം എന്ന പ്രമേയത്തിൽ അധ്യാപകരും ജീവനക്കാരും സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് കോൺഫെഡറേഷൻ (സെറ്റ്കോ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മണ്ണാർക്കാട് നഗരത്തിൽ പ്രതിഷേധറാലി നടത്തി.

Advertisment

നൂറ് കണക്കിന് അധ്യാപക-ജീവനക്കാർ പങ്കെടുത്ത പ്രകടനം കോടതിപ്പടി പി.ഡബ്ല്യു.ഡി ഓഫീസ് പരിസരത്ത് തുടങ്ങി ആശുപത്രി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.കെ.സി.ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. പി.എം.സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. സെറ്റ്കോ ജില്ലാ ചെയർമാൻ ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.

publive-image

കൺവീനർ പാറയിൽ മുഹമ്മദലി, കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ, എസ്.ജി.ഒ.യു സംസ്ഥാന സെക്രട്ടറി ഡോ. സിദ്ദീഖ് കളത്തിൽ, കെ.എ.ടി.എഫ് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കരീം മുട്ടുപാറ, കെ.എച്ച്..എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എം.പി. സാദിഖ്, സി.ഇ.ഒ ജില്ലാ സെക്രട്ടറി റഷീദ് മുത്തനിൽ, കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സിദ്ദീഖ് പാറോക്കോട്,

യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി മുനീർ താളിയിൽ, അസ് ലം കിളിരാനി, പെൻഷനേഴ്സ് ലീഗ് ജില്ലാ സെക്രട്ടറി എ.യൂസഫ് മിഷ്കാത്തി, കെ. എച്ച്.എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.എച്ച്.ഫഹദ്, എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് സി.പി.ഹംസ പ്രസംഗിച്ചു.

പി.പി.എ.നാസർ, കെ.പി.എ.സലീം, കെ.അലി, എം.മുഹമ്മദലി, അക്ബറലി പാറോക്കോട്, ടി.സൈനുൽ ആബിദ്, സഫ്വാൻ നാട്ടുകൽ, സി.സൈതലവി, റഷീദ് ചതുരാല, എൻ. മുഹമ്മദലി, സി.എച്ച്.സുൽഫിക്കറലി, കെ. അബ്ദുറഹ്മാൻ, പി. അൻവർസാദത്ത്, സലീം നാലകത്ത്, സി.കെ.നജ്മുദ്ദീൻ, സി.പി.മൊയ്തീൻ, സി.പി.മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment