Advertisment

ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥ: എസ്.എഫ്.ഐ - പോലീസ് നരനായാട്ടിനെതിരെ പ്രതിഷേധം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: "വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക" എന്ന തലക്കെട്ടിൽ ജൂലൈ 1-20 വരെ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹീം നയിക്കുന്ന സാമൂഹ്യ രാഷ്ട്രീയ ജാഥക്ക് നേരെ തിരുവനന്തപുരം ഗവ.ലോ കോളേജിൽ എസ്.എഫ്.ഐ - പോലീസ് ഗുണ്ടകൾ അഴിച്ചുവിട്ട നരനായാട്ടിൽ പ്രതിഷേധിച്ച് പാലക്കാട് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

Advertisment

publive-image

പൊതുയോഗം വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് പി. ലുഖ്മാൻ ഉദ്ഘാടനം ചെയ്തു. കാമ്പസുകളിൽ ജനാധിപത്യം പുലരുന്നതിനെ ഭയക്കുന്ന എസ്.എഫ്.ഐ പോലീസിനെ ഉപയോഗിച്ച് സാഹോദര്യ രാഷ്ട്രീയ ജാഥയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ അധ്യക്ഷത വഹിച്ചു.

വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയംഗം ബാബു തരൂർ, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി സമദ് പുതുപ്പള്ളി തെരുവ്, ഷഹബാസ് മണ്ണൂർ എന്നിവർ സംസാരിച്ചു.നേരത്തെ മുൻസിപ്പൽ സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയത്ത് സമാപിച്ചു.

നൗഷാദ്, റഫീഖ്, ഖാജ ഹുസൈൻ,സൈദ് പറക്കുന്നം, ത്വാഹ, ശിഹാബ് ജൈനിമേട്,സുബൈർ മേപ്പറമ്പ്, ഫാരിസ് എന്നിവർ നേതൃത്വം നൽകി.  ജില്ലയിൽ പുതുനഗരം, പുലാപ്പറ്റ എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

Advertisment