Advertisment

ശാഹീൻ ബാഗ് സമരവാരം. ഫാഷിസ്റ്റ് അജണ്ട നടപ്പാവില്ല: കെ.പി.സി.സി വൈസ് പ്രസിഡന്റ് സി. പി. മുഹമ്മദ്

New Update

മണ്ണാർക്കാട്:  മതേതര ഇന്ത്യയെ കീറിമുറിക്കാനുള്ള ബി.ജെ.പി അജണ്ട ജനാധിപത്യ വിശ്വാസികൾ എതിർത്ത് തോൽപ്പിക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് സി. പി. മുഹമ്മദ് പറഞ്ഞു.

Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന ശാഹീൻ ബാഗ് ഐക്യദാർഢ്യ സമരവാരത്തിൽ തെങ്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച രണ്ടാം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

ശാഹീൻ ബാഗ് സ്ക്വയറിൽ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ടി.കെ.മരക്കാർ അധ്യക്ഷനായി.എൻ.ഷംസുദ്ദീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

കോഴിക്കോട് സർവ്വകലാശാല സെനറ്റംഗം ഉസ്മാൻ താമരത്ത്,ബിലാൽ മുഹമ്മദ്, പഞ്ചായത്ത്

ജനറൽ സെക്രട്ടറി മജീദ് തെങ്കര,ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള, ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്,മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം,ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ, സാംസ്കാരിക പ്രവർത്തകരായ മനോജ് വീട്ടിക്കാട്, വിഘ്നേഷ് ചൂരിയോട്,എൻ. ഹംസ,ടി.എ. സിദ്ദീഖ്,കല്ലടി അബൂബക്കർ,റഷീദ് ആലായൻ,റഷീദ് കോൽപ്പാടം,സി. ഷഫീഖ് റഹ്മാൻ, ടി.കെ.ഫൈസൽ പ്രസംഗിച്ചു.

കറൂക്കിൽ മുഹമ്മദലി, എം.മമ്മദ്ഹാജി, എം.പി.എ.ബക്കർ, ഹുസൈൻ കളത്തിൽ,റഷീദ് മുത്തനിൽ,ഹമീദ് കൊമ്പത്ത്,എ.മുഹമ്മദലി,നാസർ പുളിക്കൽ,എം.കെ.ബക്കർ,ഷമീർ പഴേരി,ടി.കെ.ഹംസക്കുട്ടി,സൈനുദ്ദീൻ കൈതച്ചിറ,ഷമീർ മണലടി,ഹാരിസ് കോൽപ്പാടം,റിജാസ് നേതൃത്വം നൽകി.

Advertisment