Advertisment

ശാഹീൻ ബാഗിന് ഐക്യദാര്‍ഢ്യം. വിക്ടോറിയ കോളേജിൽ ശാഹീൻ ബാഗ് സമര കേന്ദ്രം തുറന്നു

New Update

പാലക്കാട്:  പൗരത്വ നിയമങ്ങൾക്കെതിരെ രാജവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ കേന്ദ്രമായി മാറിയ ദൽഹിയിലെ ശഹീൻ ബാഗിന് ഐക്യദാർഢ്യവുമായി വിക്ടോറിയ കോളജിൽ സ്ക്വയർ ആരംഭിച്ചു.

Advertisment

ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയും കാമ്പസ് യൂണിറ്റ് പ്രസിഡൻറുമായ നഹ് ല മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ സ്ക്വയറിൽ ഒത്തുകൂടി മുദ്രാവാക്യം മുഴക്കി.

publive-image

എൻ.ആർ.സി, സി.എ.എ വിരുദ്ധ ബാനറുകളും പ്ലക്കാർഡുകളും ഇന്ത്യൻ ചരിത്രത്തിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയും വിനീത ഗാർഡനിലാണ് ശഹീൻ ബാഗ് ആവിഷ്ക്കരിച്ചിട്ടുള്ളത്.

ഉദ്ഘാടന പരിപാടിയിൽ ഫർഹാൻ, ഷബ്നം, ജാസ്മിൻ എന്നിവർ സംസാരിച്ചു.എല്ലാ പ്രവർത്തി ദിനങ്ങളിലും വിദ്യാർത്ഥികൾ ശാഹീൻ ബാഗിൽ ഒത്തുകൂടി പരിപാടികൾ സംഘടിപ്പിക്കും. വിവിധ ആവിഷ്ക്കാരങ്ങൾ അരങ്ങേറും.

Advertisment