Advertisment

സംരംഭക മേഖലയിൽ വിജയം വരിച്ചവരുടെ അനുഭവങ്ങൾ പങ്കുവെച്ച്‌ കുടുംബശ്രീ 'ഷീ ടോക്ക്'

New Update

പാലക്കാട്:  'വീട്ടിലൊരു കുടുംബശ്രീ ഉൽപ്പന്നം' കുടുംബശ്രീ ക്യാമ്പയിനിന്റെ ഭാഗമായി 'ഷീ ടോക്ക്' എന്ന പേരിൽ സംരംഭക മേഖലയിൽ ഉന്നത വിജയം നേടിയവരുടെ പ്രചോദന ഭാഷണം സംഘടിപ്പിച്ചു.

Advertisment

ജില്ലാ ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു സുരേഷ് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസംസ്കരണ മേഖലയിൽ ജില്ലയിലെ മികച്ച സംരംഭകരുമായുള്ള സംവാദം മറ്റു സൂക്ഷ്മ സംരംഭകർക്ക് വിപണി മെച്ചപ്പെടുത്തുവാൻ പ്രചോദനമായി.

publive-image

വിപണന രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കാൻ കുടുംബശ്രീ നൽകിയ പിന്തുണ സംരംഭകർ പങ്കുവെച്ചു. കുടുംബശ്രീ ഉൽപ്പന്നങ്ങളെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിനും മെച്ചപ്പെട്ട പ്രാദേശിക വിപണനം സാധ്യമാക്കുന്നതിനുമുതകുന്ന ചർച്ചകളും പരിശീലനവും നടന്നു.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സൈതലവി അധ്യക്ഷത വഹിച്ചു. മികച്ച സംരംഭകരായ വിലാസിനി, പുഷ്പ, ശോഭന തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. നാൻഡി ഫൗണ്ടേഷൻ മോട്ടിവേഷനൽ സ്‌പീക്കർ ലിഡിയ തോമസിന്റെ നേതൃത്വത്തിൽ സംരംഭകർക്ക് പരിശീലനം നൽകി.

അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ പഴനി സ്വാമി സംസാരിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ഹാരിഫാ ബീഗം സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ റെനീഷ് നന്ദിയും പറഞ്ഞു.

Advertisment