Advertisment

വസ്ത്ര ശേഖരണം ഊർജ്ജിതമാക്കുക. ഷെല്‍ട്ടര്‍ ഇന്ത്യയുമായി സഹകരിച്ച് വസ്ത്ര ശേഖരണ - വിതരണ പദ്ധതി

New Update

എടത്തനാട്ടുകര: 'എല്ലാവരും ഉടുക്കട്ടെ' വസ്ത്ര ശേഖരണ പദ്ധതിയുമായി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്· മലപ്പുറം പുളിക്കല്‍ ഷെല്‍ട്ടര്‍ ഇന്ത്യയുടെ ഡ്രസ്സ് ബാങ്ക് വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Advertisment

ഇക്കഴിഞ്ഞ മഹാപ്രളയ കാലം മലയാളികളെ ഓര്‍മ്മിപ്പിച്ച വസ്ത്രത്തിന്റെപ്രാധാന്യം വിദ്യാര്‍ഥികളെയും സമൂഹത്തെയും ബോധവല്‍ക്കരിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്ന പാവങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ശേഖരിച്ചു നല്‍കുന്ന എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 'എല്ലാവരും ഉടുക്കട്ടെ' ജീവ കാരുണ്യ പദ്ധതിയാണിത്.

publive-image

സ്‌കൂളിലെ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റുകള്‍, ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് യൂണിറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റ് എന്നിവ സംയുക്തമായി, മലപ്പുറം പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഷെല്‍ട്ടര്‍ ഇന്ത്യ' എന്ന സന്നദ്ധസംഘടനയുടെ കീഴിലുള്ള ഡ്രസ്സ് ബാങ്ക് വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഈ സംരംഭത്തിലേക്ക് പുതിയ വസ്ത്രങ്ങളും ശേഖരിക്കുന്നുണ്ട്. ഒപ്പം വലിപ്പക്കുറവിന്റെ പേരിലോ, ഇഷ്ടമല്ലാത്ത നിറമായതിനാലോ, ഫാഷന്‍ മാറിയതിന്റെ കാരണത്താലോ വീടുകളില്‍ മാറ്റി വെച്ചിരിക്കുന്ന ഉപയോഗിച്ച വസ്ത്രങ്ങള്‍ ശേഖരിച്ച് സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും ആവശ്യക്കാര്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി.

കീറാത്ത, നിറം മങ്ങാത്ത, അടിയുടുപ്പുകള്‍ ഒഴികെയുള്ള, ഉപയോഗിക്കാന്‍ പറ്റുന്ന വസ്ത്രങ്ങള്‍ കഴുകിയുണക്കി, ഇസ്തിരിയിട്ട്, മടക്കിയാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളില്‍ എത്തിക്കുന്നത്.

കഴുകിയുണക്കി ഇസ്തിരിയിട്ട് മടക്കിയ വസ്ത്രങ്ങള്‍ ജനുവരി 31 വെള്ളി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Advertisment