Advertisment

വിദ്യാർത്ഥി ക്ഷേമത്തിന് വൈവിധ്യമാർന്ന ഇടപെടലുകൾ. എസ്.ഐ.ഒ സ്ഥാപക ദിനം ആചരിച്ചു

New Update

പുലാപ്പറ്റ:  ഒക്ടോബർ 19 എസ്.ഐ.ഒ സ്ഥാപക ദിനത്തിൽ പുലാപ്പറ്റ യൂണിറ്റിൽ സെക്രട്ടറി ജമാൽ മുഹമ്മദ് പതാക ഉയർത്തി. പ്രവർത്തകർ പ്രതിജ്ഞയെടുത്തു. മധുരം വിതരണം ചെയ്തു. കാമ്പസുകളിൽ വ്യതിരിക്തമായ സാന്നിദ്ധ്യമാണ് എസ്.ഐ.ഒ എന്ന ധാർമിക വിദ്യാർഥി പ്രസ്ഥാനം.

Advertisment

publive-image

വിദ്യാർഥി- വിദ്യാഭ്യാസ പ്രശ്‌നങ്ങളിലുള്ള ക്രിയാത്മകമായ ഇടപെടലുകൾ, കാമ്പസ് ഇലക്ഷനിൽ സജീവ പങ്കാളിത്തം തുടങ്ങി വൈവിദ്ധ്യമായ ഇടപെടലുകളാണ് എസ്.ഐ.ഒ എന്ന വിദ്യാർത്ഥികൂട്ടായ്മയെ ശ്രദ്ധേയമാക്കുന്നത്.

കാമ്പസിലെ മുഴുവൻ വിദ്യാർഥികളെയും അഭിമുഖീകരിക്കുന്ന രൂപത്തിൽ അവരുടെ അക്കാദമിക-സാമൂഹിക-രാഷ്ട്രീയ-ആത്മീയ-സർഗാത്മക മുഖങ്ങളെ പരിപോഷിപ്പിക്കുന്ന വൈവിധ്യ മാർന്ന പ്രവർത്തന രീതിയാണ് എസ്.ഐ.ഒ ഇക്കാലമത്രയും ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് നേതാക്കൾ പറഞ്ഞു.

ഫസ് ലു റഹ്മാൻ, അഫ്സൽ, അയ്മൻ ബഷീർ, ഫർഹാൻ,ജാലിബ് ഹനാൻ, ബദ്റുസമാൻ, റിയാസ്.വി എന്നിവർ കാര്യപരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment