Advertisment

'കൊറോണ കോവിഡ് 19' ഹാൻഡ് വാഷ്‌ വിതരണവും, ബോധവൽക്കരണവുമായി കല്ലടിക്കോട് എസ് കെ എസ് എസ് എഫ് സജീവം

New Update

പാലക്കാട്: 'കൊറോണ കോവിഡ് 19 വൈറസിൽ നിന്നും ജനങ്ങളെ ഉൽബുദ്ധരാക്കുന്നതിന് വേണ്ടി കല്ലടിക്കോട് ക്ലസ്റ്ററർ പരിധിയിലെ പതിനാല് പള്ളികളിലേക്കും ജാഗ്രത നിർദ്ദേശ ബോർഡും, ഹാൻഡ് വാഷ്‌ വിതരണവും എസ് കെ എസ് എസ് എഫ് കല്ലടിക്കോട് ക്ലസ്റ്റർ സഹചാരി സെന്ററിനു കീഴിൽ നടന്നു.

Advertisment

publive-image

ക്ലസ്റ്റർതല ഉൽഘാടനം മേഖല പ്രസിഡന്റും സഹചാരി കോഡിനേറ്ററുമായ കെ എ ഷക്കീർ ഫൈസി കല്ലടിക്കോട് തുപ്പനാട് മഹല്ല് ഖാസി ശറഫുദ്ധീൻ അൻവരിക്ക് നൽകി നിർവഹിച്ചു.

രോഗം പകരാതിരിക്കാൻ ശുചിത്വം പാലിക്കുക എന്നതാണ് മികച്ച പ്രതിരോധ മാർഗ്ഗം.

സാമൂഹിക മര്യാദകൾ പാലിച്ചാൽ രോഗം നമുക്ക് നിയന്ത്രിക്കാനാകും. പൊതു ഇടങ്ങളിൽ തുപ്പുകയും ചീറ്റുകയും ചെയ്യുന്നത് അവസാനിപ്പിക്കണം.

തൂവാല വച്ചു പൊതിഞ്ഞു തുമ്മുക. പുറത്തുപോയി വന്നാലുടൻ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. വായിലും മൂക്കിലും കണ്ണിലും വെറുതെ സ്പർശിക്കരുത്. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അവഗണിക്കരുത്.

സഹചാരി ജില്ലാ ചെയർമാൻ സി എച്ച് അബ്ദുൽ ലത്തീഫ് ഫൈസി കോണിക്കഴി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി എം അബ്ദുൽ ഖാദർ പറക്കാട്, ഹുസൈൻ പള്ളിയാലിൽ, ഇബ്റാഹീം എളങ്ങോട്ടിൽ, അഷ്റഫ് ഫൈസി അക്കിപ്പാടം, ബഷീർ പള്ളിപ്പുറം, തുടങ്ങിയവർ സംബന്ധിച്ചു.

Advertisment