Advertisment

രോഗികൾക്ക് താങ്ങായി സഹചാരി പ്രവർത്തകർ കൂടെയുണ്ട്

New Update

പാലക്കാട്:  എസ് കെ എസ് എസ് എഫ് കല്ലടിക്കോട് ക്ലസ്റ്റർ കമ്മിറ്റിയുടെ കീഴിൽ നിർധനരായ രോഗികൾക്ക് സാന്ത്വനമായി സഹചാരി റിലീഫ് സെൽ മാപ്പിള സ്ക്കൂൾ ഹയാത്തുൽ ഇസ്‌ലാം മദ്‌റസാ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു.

Advertisment

റിലീഫ് സെല്ലിന്റെ ഓഫീസ് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അൻവർ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ ഉദ്ഘാടനം ചെയ്തു. തുപ്പനാട് മഹല്ല് ഖാസി ശറഫുദ്ധീൻ അൻവരി അദ്ധ്യക്ഷത വഹിച്ചു.

publive-image

കരിമ്പ മഹല്ല് ഖാസി. സി കെ മുഹമ്മദ് കുട്ടി ഫൈസി ചളിർക്കാട് പ്രസംഗിച്ചു. വിജ്ഞാനത്തിന്റെയും വിനയത്തിന്റെയും സേവനത്തിന്റെയുംകര്‍മ്മ വീഥിയില്‍മുന്നേറുന്ന സമസ്തയുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനമായ എസ് കെ എസ് എസ് എഫ് നടപ്പാക്കുന്നതാണ് സഹചാരി പദ്ധതി.

കിടപ്പിലായ രോഗികളുടെയും മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെയും വീടുകളിൽ പ്രവർത്തകർ നേരിട്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകും.രോഗ പരിചരണം, അവശ്യ മരുന്നുകൾ വാങ്ങുന്നതിനുള്ളസഹായം, മറ്റുആശ്വാസ നടപടികൾഎന്നിവയാണ്സഹചാരിയുടെ ലക്ഷ്യം.

സി എച്ച് അബ്ദുൽ ലത്തീഫ് ഫൈസി കോണിക്കഴി , ആരിഫ് അൻവ്വരി , വി എസ് നിസാർ ഫൈസി വെട്ടം,എൻ എ മുഹമ്മദ് അഷ്റഫ് പനയംപാടം, നവാസ് മദനി, ഹുസൈൻ പള്ളിയാലിൽ, പി എ മുഹമ്മദ് ഹാജി,എം പി. അബ്ദുൽ ഖാദർ കല്ലടിക്കോട്, പി എച്ച് അഷ്റഫ് പാറോക്കോട്,

ഇസ്മാഈൽ ഹാജി, ഇബ്റാഹീം എളങ്ങോട്ടിൽ, മുഹമ്മദാലി വാളക്കോട്ടിൽ, സൈതലവി പുഴക്കൽ, ഖാലിദ് മുസ്‌ലിയാർ കോണിക്കഴി, അഷ്ക്കർ പാലക്കൽ, അൽഷാദ് പാറോക്കോട്, സൈദ് മുഹമ്മദ് വട്ടക്കാട്ടിൽ, ബഷീർ മുസ്‌ലിയാർ പുറ്റാണിക്കാട്, ആശിഖ് റമീസ് മുസ്‌ലിയാർ മാപ്പിള സ്ക്കൂൾ, ജാസർ മാപ്പിള സ്ക്കൂൾ, എന്നിവർ സംബന്ധിച്ചു.

സഹചാരി കോഡിനേറ്റർ കെ എ ഷക്കീർ ഫൈസി തുപ്പനാട് സ്വാഗതവും ജനറൽ സെക്രട്ടറി വി എം അബ്ദുൽ ഖാദർ പറക്കാട് നന്ദിയും പറഞ്ഞു.

Advertisment