Advertisment

സ്നേഹ വിദ്യാലയം വിദ്യാഭ്യാസ ഡോക്യുമെന്ററി ഫിലിം പ്രകാശനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  94വർഷം പിന്നിട്ട കല്ലടിക്കോട് ഗവ.എൽ.പി സ്‌കൂളിന്റെ പഠന-പാഠ്യേതര മികവ് ആവിഷ്കരിച്ച 'സ്നേഹ വിദ്യാലയം' വിദ്യാഭ്യാസ ഡോക്യുമെന്ററി ഫിലിം സ്‌കൂൾ ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ദീഖ്,പിടിഎ പ്രസിഡന്റ് പി.ആർ.അനീഷ് കുമാർ എന്നിവർക്കു നൽകി സാഹിത്യകാരൻ കെ.പി.എസ് പയ്യനെടം പ്രകാശനം നിർവഹിച്ചു.

Advertisment

publive-image

1924 ൽ കല്ലടിക്കോട് ഓലഞ്ചേരി എന്ന സ്ഥലത്തു തുടങ്ങിയ നാട്ടുപള്ളിക്കൂട്ടമാണ് കേരളപിറവിക്കു ശേഷം ജി.എൽ.പി സ്‌കൂൾ എന്ന നാമകരണമുണ്ടായത്. അധ്യയന രംഗത്ത് ഒരു നൂറ്റാണ്ടിനോടടുക്കുമ്പോൾ ഈ പൈതൃക വിദ്യാലയത്തിന്റെ വർത്തമാന സ്ഥിതിയാണ് ഡോക്യൂമെന്ററിയിലുള്ളത്.

പുഞ്ചിരി ക്രിയേഷൻസിന്റെ ബാനറിൽ തയ്യാറാക്കിയ ഡോക്യൂമെന്ററി ഛായാഗ്രഹണം ഐശ്വര്യ കെ.ആർ, സംവിധാനം സമദ് കല്ലടിക്കോട് നിർവഹിച്ചിരിക്കുന്നു. സ്ക്രിപ്റ്റ്:എം.വിനോദ്.എഡിറ്റിങ്: ഉണ്ണിജോസഫ്. ഓൺലൈൻ മാധ്യമങ്ങൾ വഴിയാണ് ഡോക്യൂമെന്ററി പ്രേക്ഷകരിലെത്തിക്കുന്നത്.

Advertisment