Advertisment

സ്നേഹ വിദ്യാലയം വിദ്യാഭ്യാസ ഡോക്യുമെന്ററി ഫിലിം ചിത്രീകരണം തുടങ്ങി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

കല്ലടിക്കോട്:  94 വർഷം പിന്നിട്ട കല്ലടിക്കോട് ഗവ.എൽ.പി സ്‌കൂളിന്റെ പഠന-പാഠ്യേതര മികവ് ആവിഷ്കരിക്കുന്ന 'സ്നേഹ വിദ്യാലയം' വിദ്യാഭ്യാസ ഡോക്യുമെന്ററി ഫിലിമിന്റെ സ്വിച്ച് ഓൺ കർമം സ്‌കൂൾ ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ദീഖ് നിർവഹിച്ചു.

Advertisment

publive-image

1924 ൽ കല്ലടിക്കോട് ഓലഞ്ചേരി എന്ന സ്ഥലത്തു തുടങ്ങിയ നാട്ടുപള്ളിക്കൂട്ടമാണ് കേരളപിറവിക്കു ശേഷം ജി.എൽ.പി സ്‌കൂൾ എന്ന നാമകരണമുണ്ടായത്. അധ്യയന രംഗത്ത് ഒരു നൂറ്റാണ്ടിനോടടുക്കുമ്പോൾ ഈ പൈതൃക വിദ്യാലയം നക്ഷത്ര ശോഭയിലാണ്.

publive-image

വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സമഗ്രമായ മാറ്റത്തോടെ സാമൂഹിക ലക്ഷ്യത്തിലേക്ക് ഉയരാനാണ്‌ ഈ വിദ്യാലയം ശ്രമിക്കുന്നത്. പുഞ്ചിരി ക്രിയേഷൻസിന്റെ ബാനറിൽ തയ്യാറാക്കുന്ന ഡോക്യൂമെന്ററിയുടെ ഛായാഗ്രഹണം ഉണ്ണിജോസഫ്, സംവിധാനം സമദ് കല്ലടിക്കോട് നിർവഹിക്കുന്നു.

സ്ക്രിപ്റ്റ്:എം.വിനോദ്. എഡിറ്റിങ്:ഐശ്വര്യ. മാർച്ച് 16നു നടക്കുന്ന വാർഷികാഘോഷ ചടങ്ങിൽ സാഹിത്യകാരൻ കെ.പി.എസ് പയ്യനെടം ഡോക്യൂമെന്ററി പ്രകാശനം ചെയ്യും.

Advertisment