സോളിഡാരിറ്റി കാമ്പയിൻ: കാർഷിക വിത്ത് വിതരണം

ന്യൂസ് ബ്യൂറോ, പാലക്കാട്
Monday, October 8, 2018

 പാലക്കാട്:  “പുതിയ കേരളം മണ്ണിനും മനുഷ്യനും വേണ്ടി സോളിഡാരിറ്റി ” കാമ്പയിനിന്റെ ഭാഗമായി പ്രളയദുരിതവും ഉരുൾപൊട്ടലും മൂലം കൃഷി നാശം സംഭവിച്ച മലമ്പുഴ ആനകല്ലിലെ കൃഷിക്കാർക്ക് കാർഷിക വിത്തുകളുടെ വിതരണം നടത്തി.

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരള (VFPCk) യിൽ നിന്നും ലഭ്യമാക്കിയ മികച്ചയിനം പച്ചക്കറി വിത്തുകൾ, ഹൈബ്രിഡ് നേന്ത്രവാഴ, റോബസ്റ്റ എന്നിവയാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്.

സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ശാക്കിർ അഹമ്മദ് കാർഷിക വിത്ത് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സേവന സെക്രട്ടറിയും കാമ്പയിൻ കൺവീനറുമായ നൗഷാദ് ഇബ്റാഹീം അദ്ധ്യക്ഷത വഹിച്ചു. ആനക്കല്ല് സുന്നി ജുമാമസ്ജിദ് ഇമാം സദറുദ്ദീൻ ഉസ്താദ് സമാപന പ്രഭാഷണം നിർവ്വഹിച്ചു.

സോളിഡാരിറ്റി ജില്ലാ സമിതി അംഗം റിയാസ് മേലേടത്ത് സ്വാഗതവും, ഏരിയാ സമിതി അംഗം സലാം ഒലവക്കോട് നന്ദിയും പറഞ്ഞു. ഹസനുൽ ബന്ന, സലിം മേപ്പറമ്പ് എന്നിവർ നേത്യർത്വം നൽകി.

×