Advertisment

സോളിഡാരിറ്റി ഹോസ്പിറ്റൽ ഭക്ഷണ വിതരണം: വാർഷിക ഉദ്ഘാടനം നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  ജില്ലാ ആശുപത്രിയിൽ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി നടത്തിവരുന്ന പ്രഭാത ഭക്ഷണ വിതരണത്തിന് ഒൻപതു വർഷം തികഞ്ഞു. വാർഷിക ഉദ്ഘാടനം മിനാർ ടിഎംടി ഡയറക്ടർ ഡോ: മുഹമ്മദ് ഷഫീഖ് നിർവഹിച്ചു. സോളിഡാരിറ്റി നടത്തിക്കൊണ്ടിരിക്കുന്ന ഇതുപോലെയുള്ള പ്രവർത്തനങ്ങൾ യുവാക്കൾക്ക് ആകമാനം മാതൃകയാണെന്ന് ഡോ: ഷെഫീഖ് അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് ലുക്മാൻ ആലത്തൂർ അധ്യക്ഷതവഹിച്ചു.

Advertisment

publive-image

ജനസേവനം ദൈവാരാധ യാണ് എന്ന പ്രവാചക അധ്യാപനം ഉൾകൊണ്ടാണ് സോളിഡാരിറ്റി ഇതുപോലെയുള്ള ജന സേവന പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് എന്ന് ലുഖ്മാൻ ആലത്തൂർ പറഞ്ഞു. ജനങ്ങളോടുള്ള ബാധ്യതകൾ നിർവഹിച്ചുകൊണ്ട് മാത്രമേ ദൈവത്തോട് അടുക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

publive-image

വിമൻ വെൽഫെയർ പാലക്കാട് ചാപ്റ്റർ സെക്രട്ടറി ഫാറൂഖ് എൻജിനീയർ, ഫ്രൈഡേ ക്ലബ് പ്രസിഡൻറ് സിദ്ദീഖ് സാഹിബ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡൻറ് കെ. അബ്ദുസ്സലാം സമാപന പ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ആലവി സ്വാഗതവും ജില്ലാ സെക്രട്ടറി ഷാക്കിർ അഹമ്മദ് നന്ദിയും പറഞ്ഞു.

publive-image

പീപ്പിൾ ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്റർ ബഷീർ പുതുക്കോട്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ഇബ്രാഹിം, നജീബ് ആലത്തൂർ, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് അഷറഫ് പാലക്കാട്, ഏരിയസെക്രട്ടറി സുൽഫീക്കർ, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് റിയാസ് മേലേടത്ത്, ഏരിയ സെക്രട്ടറി അഫ്സൽ പുതുപ്പള്ളി തെരുവ് എന്നിവർ നേതൃത്വം നൽകി.

Advertisment