Advertisment

സോളിഡാരിറ്റി, എസ് ഐ ഒ ജില്ല കമ്മിറ്റികള്‍ സംയുക്തമായി ഇഫ്താര്‍ സേ്നഹ വിരുന്ന് സംഘടിപ്പിച്ചു

New Update

വേലന്താവളം: സോളിഡാരിറ്റി, എസ് ഐ ഒ ജില്ല കമ്മിറ്റികള്‍ സംയുക്തമായി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ലുഖ്മാന്‍ ആലത്തൂര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള എച്.ആർ.ഡി ട്രയിനർ എ പി അബ്ദുനാസര്‍ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

മാനവരാശിക്ക് വേണ്ടി ദൈവം ഇറക്കിയ മഹദ് ഗ്രന്ഥമാണ് ഖുര്‍ആനെന്നും അത് വിശ്വാസികളെന്ന നിലക്ക് പൂര്‍ണ്ണമായി നാം അനുധാവനം ചെയ്യണമെന്നും അദേഹം പറഞ്ഞു. ജില്ല സമിതിയംഗം ഷിഹാബ് നെമ്മാറ ഖുര്‍ആനിന്ന് പാരയണം ചെയ്തു. വേലന്താവളം പള്ളി പ്രസിഡന്‍റ് ബഷീര്‍, ഹല്‍ഖ നാസിം ഹക്കീം, എസ് ഐ ഒ പ്രതിനിധി അമീന്‍ അഹ്സന്‍, എന്നീവര്‍ സംസരിച്ചു.

എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഫ്രിൻ എ ഹകീമിനെ ആദരിച്ചു. ജില്ല സെക്രട്ടറി നജീബ്, സോളിഡാരിറ്റി ചിറ്റൂര്‍ ഏരിയ പ്രസിഡന്‍റ് സനോജ്, സെക്രട്ടറി ഷഹീര്‍ ജില്ല സമിതിയംഗംങ്ങളായ നൗഷാദ് ഇബ്രാഹീം, ഉമ്മര്‍ നെല്ലിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നൗഷാദ് ആലവി സ്വാഗതവും ആഷിഖ് നന്ദിയും പറഞ്ഞു.

Advertisment