Advertisment

മുഹമ്മദ് മുർസി: പ്രാർത്ഥന ചത്വരങ്ങൾ തീർത്ത് വിശ്വാസികൾ

New Update

പാലക്കാട്:  മുൻ ഈജിപ്ത് പ്രസിഡണ്ട് മുഹമ്മദ് മുർസിയുടെ രക്തസാക്ഷിത്വത്തിൽ ജില്ലയിൽ ആറിടത്ത് ജനാസ നമസ്കാരവും അനുസ്മരണ സമ്മേളനവും നടന്നു. സോളിഡാരിറ്റി എസ്.ഐ.ഒ, ജി.ഐ.ഒ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പാലക്കാട്, ആലത്തൂർ, പുതുനഗരം, ഒറ്റപ്പാലം, പട്ടാമ്പി , പുലാപ്പറ്റ എന്നിവിടങ്ങളിൽ നടന്നപ്രാർഥന ചത്വരങ്ങളിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.

Advertisment

മുഹമ്മദ് മുർസി; വിശ്വാസം, ധീരത, രക്തസാക്ഷിത്വം എന്ന തലകെട്ടിൽ നടന്ന പരിപാടിയിൽ മുർസിക്ക് വേണ്ടിയുള്ള ജനാസ നമസ്കാരവും നടന്നു.

publive-image

പട്ടാമ്പി മദിന മസ്ജിദിൽ നടന്ന പ്രാർഥനാ ചത്വരം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം നദ് വി ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് മുർസി വിശ്വാസദാർഢ്യത്തിൻ്റെ പ്രതികമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആലത്തൂർ, പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട്‌, പുതുനഗരം, പുലാപ്പറ്റ എന്നിവടങ്ങിൽ നടന്ന പ്രർത്ഥന ചത്വരങ്ങൾക്ക് ലുഖ്മാൻ ആലത്തൂർ, ഷമീർ ബാബു വല്ലപ്പുഴ, ബഷീർ ഹസ്സൻ നദ്‌വി, നൗഷാദ്‌ ആലവി, ഷാകിർ പുലാപറ്റ, അബ്ദുറസാഖ് മാസ്റ്റർ, അബ്ദുറഹ്മാൻ ഹസനാർ,

നവാഫ് പതിരിപ്പാല, നബീൽ ഇസ്ഹാഖ്, ഹംസ മൗലവി, സാബിർ പുലപറ്റ, നജീബ്, മുബശ്ശിർ ശർഖി, , ഫാരിസ് പുതുക്കോട്, അബ്ദുഷുക്കൂർ മൗലവി, പി.എച്. മുഹമ്മദ്, ശക്കീർ പുതുപ്പള്ളിതെരുവ്, അബ്ദുസമദ്, അബ്ദുൽ ഗഫൂർ, സി.എം. റഫീഅ, സക്കീന ബാനു തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു.

Advertisment