Advertisment

സോളിഡാരിറ്റി വാട്ടർ ഹാർവെസ്റ്റിങ്, വേസ്റ്റ് മേനേജ്മെന്റ് ശില്പശാല സമാപിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി വാട്ടർ ഹാർവെസ്റ്റിംഗ് ആന്റ് വേസ്റ്റ് മേനേജ്മെന്റ് ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി മൊയ്നുദ്ദീൻ അഫ്സൽ ഉദ്ഘാടനം ചെയ്തു.

Advertisment

മാലിന്യ സംസ്കരണത്തിന് കാര്യക്ഷമമായ പദ്ധതികളില്ലാത്തതും, സമർപ്പിക്കപ്പെട്ട പദ്ധതികൾ നടപ്പിലാക്കാനുള്ള ഇഛാശക്തിയില്ലാത്തതുമാണ് കേരളം അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്ന്. ഇതിന് പ്രായോഗികമായി എങ്ങനെ പരിഹാരം കാണാം എന്നതിന് ചില മാതൃകകൾ സമർപ്പിക്കുക എന്നതാണ് സോളിഡാരിറ്റി ഏറ്റെടുത്തിരിക്കുന്ന ദൗത്യം.

publive-image

ധാരാളം മഴ പെയ്യുന്ന കേരളത്തിൽ ജലം സംഭരിച്ച് വെക്കുന്ന സംസ്കാരം വളർത്തിക്കൊണ്ട് വരാൻ സോളിഡാരിറ്റി പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയംഗം ഡോ: വി. എം . നിഷാദ് അദ്ധ്യക്ഷത വഹിച്ചു. വേസ്റ്റ് മേനേജ്മെന്റ് ആന്റ് ബയോബിൻ മോഡൽ ഓഫ് കമ്പോസിൻ എന്ന വിഷയത്തിൽ കേരള അഗ്രി.യൂണിവേഴ്സിറ്റി അസി. പ്രൊഫസർ മഹേഷ് മോഹൻ വിഷയമവതരിപ്പിച്ചു.

വാട്ടർ ഹാർവെസ്റ്റിംഗ് ,വെൽ റീച്ചാർജിംഗ് എന്ന വിഷയത്തിൽ ഐ ആര്‍ ടി സി പ്രൊജക്ട് ഡയറക്ടർ ടി.ലളിതൻ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള സമാപന പ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ലുഖുമാൻ ആലത്തൂർ സ്വാഗതവും സെക്രട്ടറി നൗഷാദ് ആലവി നന്ദിയും പറഞ്ഞു. നൗഷാദ്‌ ഇബ്രാഹിം, ഷാകിർ അഹമ്മദ്, ഷക്കീർ പുതുപ്പള്ളിതെരവ്, റിയാസ് മേലേടത്ത് എന്നിവർ നേതൃത്വം നൽകി.

Advertisment