Advertisment

എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ് നിലമ്പൂരിലേക്കൊരു കൈത്താങ്ങ്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

കേരളശ്ശേരി:  ഹൈസ്‌കൂൾ കേരളശ്ശേരിയിലെ എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന നിലമ്പൂർ മേഖലയിലേക്ക് ഉള്ള ആവശ്യ സാധനങ്ങൾ ശേഖരിച് എത്തിക്കുകയും, ശുചീകരണത്തിൽ ഏർപ്പെട്ടു.

Advertisment

publive-image

നിലമ്പൂരിലേക്കൊരു കൈത്താങ്ങ് എന്ന തലകെട്ടിൽ നടത്തിയ യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം കോങ്ങാട് എ. എസ്.ഐ ഷൺമുഖൻ സാർ നിർവഹിച്ചു.

28 പേരടങ്ങുന്ന ടീം ആണ് പോയത്. ശേഷം പോത്തുകല്ല് പേട്ട എന്ന സ്ഥലത്തെ ഒരു വീട്ടിന്ന് മുറ്റത്തുള്ള മണ്ണ് സന്നദ്ധ സംഘടനകളുടെ സഹകരിച്ചു കൊണ്ട് 4 മണിക്കൂർ അധ്വാനത്തോടെ നീക്കി. വിദ്യാർത്തികളിൽ നിന്നും കാലക്റ്റ് ചെയ്ത 15000 രൂപ വിലമതിക്കുന്ന സാധനങ്ങൾ പോത്തുകല്ല് ഗ്രാമ പഞ്ചായത്ത് ദുരിതാശ്വാസ സെല്ലിലേക്ക് നൽകി.

publive-image

പോലീസുകരായ വേലായുധൻ, മനോജ് സ്കൗട്ട് മാസ്റ്റർ വി. എം. നൗഷാദ്‌, ഗൈഡ് ക്യാപ്റ്റൻ കെ. കെ തുളസി ദേവി, എസ്.പി.സി സി.പി.ഒമാരായ ഹരിപ്രസാദ്, പി.എൻ രേഖ, കെ. കൃഷ്ണൻ കുട്ടി, എം. ലീല, എം. സ്നേഹ വർമ, കെ. എ ഷാനവാസ്, എ. യു. ആയിഷാബി, എസ്. ജിജി, കെ. യു. മനീഷ്, എം. മിഥുൻ എന്നിവർ നേതൃത്വം നൽകി.

Advertisment